രണ്ടു സ്‌പെഷ്യല്‍ ട്രെയിനിലായി ജില്ലക്കാരായ 40 പേര്‍കൂടി എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇതര സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകളിലായി ഞായറാഴ്ച്ച  40 പത്തനംതിട്ട ജില്ലക്കാര്‍കൂടി എത്തി. ഇവരില്‍ ഒരാളെ കോവിഡ് കെയര്‍ സെന്ററിലും 39 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു.
ഞായറാഴ്ച്ച രാവിലെ 10.20ന് നിസാമുദ്ദീന്‍ – എറണാകുളം സ്‌പെഷ്യല്‍ ട്രെയിനിന്‍ എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തി. പത്തനംതിട്ട ജില്ലക്കാരായ എട്ടു സ്ത്രീകളും ഏഴു പുരുഷന്‍ന്മാരും ഉള്‍പ്പെടെ 15 പേരാണ് അവിടെ ഇറങ്ങിയത്. ഇവരെ രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകളിലായി രാവിലെ പത്തനംതിട്ട ഇടത്താവളത്തിലെത്തിച്ചു. ഇവര്‍ 15 പേരും വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുകയാണ്.

മുംബൈ- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ എറണാകുളം, കൊല്ലം റെയില്‍വേ സ്റ്റേഷനുകളിലായി ജില്ലക്കാരായ 25 പേര്‍ ഇറങ്ങി. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എഴു സ്ത്രീകളും എട്ടു പുരുഷന്മാരുമുള്‍പ്പെടെ 15 പത്തനംതിട്ട ജില്ലക്കാരായിരുന്നു ഇറങ്ങാനുണ്ടായിരുന്നത്. ഇവരെ കെ.എസ്.ആര്‍.ടി.സി ബസില്‍ പത്തനംതിട്ട ഇടത്താവളത്തില്‍ എത്തിച്ചു. ഒരാളെ കോവിഡ് കെയര്‍ സെന്ററിലും 14 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രണ്ടു സ്ത്രീകളും നാലു പുരുഷന്‍ന്മാരും നാലു കുട്ടികളും ഉള്‍പ്പെടെ ജില്ലക്കാരായ പത്തു പേരാണു ഇറങ്ങാനുണ്ടായിരുന്നത്. ഇവര്‍ പത്തു പേരും വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...