ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്. ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി റിപ്പോര്‍ട്ടര്‍ പി ആര്‍ സുനില്‍, ഡല്‍ഹി കോ-ഓഡിനേറ്റിങ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ എന്നിവരെ പ്രതിയാക്കി ഡല്‍ഹി ആര്‍.കെ പുരം പോലിസ് കേസെടുത്തു. ബിജെപി നേതാവ് പുരുഷോത്തമന്റെ പരാതിയിലാണ് നടപടി. മതസ്പര്‍ദ്ധ വളര്‍ത്തി, കലാപത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെയും സംഘപരിവാറിനെയും വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിനാണു നടപടി. നേരത്തേ ഡല്‍ഹി കലാപ റിപ്പോര്‍ട്ടിങ്ങിന്റെ പേരില്‍ മലയാളത്തിലെ വാര്‍ത്താചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ തുടങ്ങിയ ചാനലുകളുടെ സംപ്രേഷണത്തിനു വിലക്കേര്‍പ്പെടുത്തിയത് വന്‍ വിവാദമായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് 24 മണിക്കൂര്‍ വിലക്ക് എട്ടുമണിക്കൂര്‍ കൊണ്ട് പിന്‍വലിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...