പോത്തുകളുടെ പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റിന് 4000 രൂപ കൈക്കൂലി ; മൃഗ ഡോക്ടർക്ക് കഠിന തടവും 2 ലക്ഷം പിഴ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ മൃഗ ഡോക്ടറെ കഠിന തടവിന് ശിക്ഷിച്ച് കോടതി. പാലക്കാട് ജില്ലയിലെ മലമ്പുഴ വെറ്റിനറി ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന വിവി ശ്രീജിത്തിനെയാണ് തൃശ്ശൂർ വിജിലൻസ് കോടതി ഒരു വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. ചത്തു പോയ അഞ്ചു പോത്തുകളെ പോസ്റ്റ്മോർട്ടം നടത്തുന്നതിനും ഇൻഷുറൻസ് മെഡിക്കൽ ക്ലെയിം ഫോം പൂരിപ്പിച്ചു നൽകുന്നതിനും 4000 രൂപ കൈക്കൂലി വാങ്ങിയ കേസ്സിലാണ് ശിക്ഷ. 2006-2011 കാലഘട്ടത്തിൽ പാലക്കാട്‌ ജില്ലയിലെ മലമ്പുഴ വെറ്റിനറി ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കവേയാണ് വിവി ശ്രീജിത്ത്‌ കൈക്കൂലി വാങ്ങിയത്. 2011-ജനുവരി മാസം മൂന്നാം തിയതി മലമ്പുഴയിലെ ഒരു കർഷകന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന അഞ്ചു പോത്തുകളെ പോസ്റ്റ്മോർട്ടം നടത്തുന്നതിനും ഇൻഷുറൻസ് മെഡിക്കൽ ക്ലെയിം ഫോം പൂരിപ്പിച്ചു നൽകുന്നതിനും ഫാം ഉടമയിൽ നിന്നും 4000 രൂപ കൈക്കൂലി വാങ്ങിയതിന് ഡോക്ടർ പിടിയിലായിരുന്നു.

പാലക്കാട് വിജിലൻസ് യൂണിറ്റ് ആണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പാലക്കാട് വിജിലൻസ് മുൻ ഡി.വൈ.എസ്.പി സതീശൻ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ഇ ആർ സ്റ്റാലിൻ ഹാജരായി. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി. കെ . വിനോദ്‌ കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...