പത്തനംതിട്ട : കൊച്ചി, കരിപ്പൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ 52 വിമാനങ്ങളിലായി വെള്ളി, ശനി ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലക്കാരായ 409 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 78 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 17 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 331 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
ആറ് സ്പെഷ്യല്‍ ട്രെയിനുകളില്‍ വെളളി, ശനി , ഞായര്‍ ദിവസങ്ങളിലായി ഇതര സംസ്ഥാനങ്ങളില്‍നിന്ന് പത്തനംതിട്ട ജില്ലക്കാരായ 88 പേര്‍കൂടി എത്തി. ഇവരില്‍ ആറുപേരെ കോവിഡ് കെയര്‍ സെന്ററുകളിലും 82 പേര് വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു.