ഊട്ടുപാറയില്‍ സി.പി.എം അക്രമികള്‍ അഴിഞ്ഞാടുന്നു , പോലീസ് നിഷ്ക്രിയം ; ബാബു ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഊട്ടുപാറയില്‍ നടന്ന ഗുണ്ടാ തേര്‍വാഴ്ചയില്‍ പോലീസ് മൌനം പാലിക്കുകയാണെന്ന്   ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് കുറ്റപ്പെടുത്തി. പ്രതികളെ വ്യക്തമായി അറിയാമെങ്കിലും അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം പ്രവര്‍ത്തകരായ അഭിലാഷ്, സതീഷ്, ആദര്‍ശ്, നിസാം എന്നിവരുടെ നേതൃത്വത്തിലാണ്  കോണ്‍ഗ്രസ് കുടുംബാംഗങ്ങളായ ബിനു, രാജി, രാജിയുടെ മാതാവ് രാജമ്മ എന്നിവരെ വീടുകയറി പട്ടാപ്പകല്‍ ആക്രമിച്ചത്.  പരിക്കുകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ബിനുവിനെ ആശുപത്രിയില്‍ കയറി ഡോക്ടറുടെ മുമ്പില്‍ വെച്ച് വീണ്ടും മര്‍ദ്ദിച്ച് മൂക്കിന്റെ  പാലം തകര്‍ത്തു.  നിസാര വകുപ്പുകളാണ് അക്രമികള്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. സംഭവം കണ്ട് തടസം പിടിക്കാന്‍ ചെന്ന മുന്‍ പഞ്ചായത്തംഗം സുമതി രമണനെയും ഇവര്‍ കൈയ്യേുറ്റം ചെയ്യുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും  ചെയ്തു. എന്നിട്ടും പോലീസ് നടപടികള്‍ സ്വീകരിക്കുന്നില്ല .

ഊട്ടുപാറ സ്കൂള്‍ ജംഗഷ്ന്‍ കേന്ദ്രീകരിച്ച് സി.പി.എമ്മുകാര്‍ വ്യാജ വാറ്റും ചാരായക്കച്ചവടവും നടത്തുകയാണ്. സി.പി.എമ്മുകാരായ തങ്ങളെ പോലീസ് ഒരു ചുക്കും ചെയ്യില്ലന്നും അക്രമികള്‍ ആക്രോശിച്ചു. സംഭത്തിന്റെ  വീഡിയോ എടുത്തവരേയും സി.പി.എമ്മുകാര്‍ ഭീഷണിപ്പെടുത്തുന്നു. അക്രമികളെ അമര്‍ച്ചചെയ്യാന്‍ പോലീസ് നടപടി സ്വികരിച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...