പ്രവാസികള്‍ വിദേശത്ത് ശ്വാസം മുട്ടി മരിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട് : ഉമ്മന്‍ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രവാസി വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. പ്രവാസികളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നു. പ്രവാസികള്‍ വിദേശത്ത് ശ്വാസം മുട്ടി മരിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രവാസികളെയും നാട്ടുകാരെയും രണ്ടുതട്ടിലാക്കാനും ശ്രമിക്കുന്നു.

രോഗവ്യാപനത്തെക്കുറിച്ച്‌ ഭീതിപരത്തി നാട്ടുകാരില്‍ എതിര്‍പ്പ് സൃഷ്ടിക്കുന്നു. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തുന്നത് നീട്ടിവയ്ക്കണം. പുറത്തുനിന്നുവരുന്നവര്‍ക്ക് കൃത്യമായ ക്വാറന്റൈന്‍ സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നില്ല. മുഖ്യമന്ത്രി പ്രവാസികളോടും മറ്റുസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരോടും നേരിട്ട് സംസാരിക്കണം.

മനുഷ്യസാദ്ധ്യമല്ലാത്ത വ്യവസ്ഥകള്‍ വച്ച്‌ ആളുകളെ തടയുന്നത് മനുഷ്യത്വമല്ല. രോഗലക്ഷണങ്ങളില്ലാത്തവരെ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സംവിധാനം മിക്കരാജ്യങ്ങളിലും ഇല്ല. ജാഗ്രതയോടെ പ്രവര്‍ത്തി​ച്ചാല്‍ കൊവിഡില്ലാത്ത എത്രപേരെ വേണമെങ്കി​ലും നാട്ടി​ല്‍ എത്തി​ക്കാം.

കൊവി​ഡി​ല്‍ രാഷ്ട്രീയം കലര്‍ത്തുന്നത് മുഖ്യമന്ത്രി​യാണ്. കൊവി​ഡ് പ്രതി​രോധ പ്രവര്‍ത്തനത്തി​ല്‍ പ്രതി​പക്ഷം പൂര്‍ണമായി​ സഹകരി​ച്ചു. മന്ത്രി​മാരടക്കം കൊവി​ഡ് മാര്‍ഗരേഖകള്‍ ലംഘി​ച്ച്‌ പരി​പാടികളില്‍ പങ്കെടുക്കുന്നു. പോലീസ് സ്റ്റേഷന്‍ ആക്രമി​ച്ച്‌ പ്രതി​കളെ കൊണ്ടുപോയ സി​.പി​.എം നേതാക്കള്‍ക്കെതി​രെ നടപടി​യി​ല്ലെന്നും  ഉമ്മന്‍ ചാണ്ടി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...