വഴിത്തര്‍ക്കം : വൃദ്ധന്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. ആലപ്പുഴ ചേര്‍ത്തലയിലാണ് സംഭവം. ആലുങ്കല്‍ മറ്റത്തില്‍ വീട്ടില്‍ മണിയന്‍ (78)ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസികളായ സുന്ദരേശ്വര റാവു, ശ്രീധര റാവു എന്നിവര്‍ അറസ്റ്റിലായി.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി മണിയനും മറ്റ് രണ്ടു പേരുമായി വഴിത്തര്‍ക്കമുണ്ടായിരുന്നു. ബൈക്കില്‍ വരികയായിരുന്ന സുന്ദരേശ്വര റാവുവിനേയും ശ്രീധര റാവുവിനേയും മണിയന്‍ വഴിയില്‍ തടഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ സംഘട്ടനത്തിനിടെ മണിയനെ സുന്ദരേശ്വര റാവുവും ശ്രീധര റാവുവും ചേര്‍ന്ന് മർദ്ദിക്കുകയും പിടിച്ച്‌ തള്ളുകയുമായിരുന്നു. തലയിടിച്ച്‌ വീണ മണിയനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. പോലീസ് കേസെടുത്തു. മണിയന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...