ശിവജിയുടെ പേരിട്ട 42 കോടിയുടെ പാലം അപകടാവസ്ഥയിൽ ; പൊളിക്കാൻ 52 കോടിരൂപ അനുവദിച്ച് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ബി.ജെ.പി മാതൃകാ സംസ്ഥാനമായി ഉയർത്തിക്കാട്ടുന്ന ഗുജറാത്തിൽ കെടുകാര്യസ്ഥതയുടെ വിചിത്ര മാതൃകയായി ഛത്രപതി ശിവജിയുടെ പേരിലുള്ള ഹട്‌കേശ്വർ പാലം. ഏഴുവർഷം മുമ്പ് കോടികൾ ചിലവിട്ട് നിർമിച്ച പാലം പൊട്ടിപ്പൊളിഞ്ഞതോ​ടെ നിർമാണത്തിന് ചിലവിട്ടതിനേക്കാൾ കൂടുതൽ തുക പൊളിച്ചുമാറ്റാൻ അനുവദിച്ച് സർക്കാർ ഉത്തരവ്. 2017 ൽ 42 കോടി രൂപ ചെലവിൽ നിർമിച്ച ഹട്‌കേശ്വർ പാലം 52 കോടി രൂപ ചിലവിട്ടാണ് പൊളിച്ചുനീക്കുക. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഛത്രപതി ശിവജി മഹാരാജ് ഫ്ലൈ ഓവർ എന്ന പേരിലുള്ള പാലം യാത്രക്കാർക്കായി തുറന്നുകൊടുത്തത്.

563 മീറ്റർ നീളമുള്ള പാലത്തിന് ഉദ്ദേശിച്ചതിന്റെ 20% ബലമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.  പാലത്തിന്റെ ഘടനയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതാണ് പൊളിക്കാൻ കാരണം. ഇത് ശ്രദ്ധയിൽപെട്ടതോടെ ഉദ്ഘാടനം കഴിഞ്ഞ് അഞ്ചാം വർഷമായ 2022-ൽ തന്നെ പാലത്തിൽ ഗതാഗതം നിരോധിച്ചിരുന്നു. രണ്ടുവർഷമായി അടച്ചുപൂട്ടിയ പാലം സംസ്ഥാനത്തിന് തന്നെ നാണക്കേടായിരുന്നു. 100 വർഷത്തെ ആയുസ്സ് ഉണ്ടാകുമെന്നായിരുന്നു ഉദ്ഘാടനവേളയിൽ സർക്കാർ പ്രവചിച്ചിരുന്നത്.

എന്നാൽ ഏതാനും വർഷങ്ങൾക്കകം തന്നെ വിള്ളലുകളും മറ്റ് തകരാറുകളും തുടങ്ങി. തുടർന്നാണ് 2022ൽ അടച്ചുപൂട്ടിയത്. അഹ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (AMC) നടത്തിയ ബലപരിശോധനയിൽ പാലം ഉപയോഗ യോഗ്യമല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. അജയ് ഇൻഫ്രയാണ് പാലത്തിന്റെ നിർമാതാക്കൾ. സംഭവത്തിൽ അജയ് എൻജിനീയറിങ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് (എഇഐപിഎൽ) ചെയർപേഴ്‌സൺ രമേഷ് പട്ടേൽ, മക്കളും മാനേജിംഗ് ഡയറക്ടർമാരുമായ ചിരാഗ്കുമാർ പട്ടേൽ, കൽപേഷ്കുമാർ പട്ടേൽ, എം.ഡി റാഷിക് അംബലാൽ പട്ടേൽ, പ്രവീൺ ദേശായി, ഭൈലാൽഭായ് പാണ്ഡ്യ തുടങ്ങിയവർക്കെതിരെ ഇക്കഴിഞ്ഞ ഏപ്രിലിൽ കേസെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...