പത്തനംതിട്ട ജില്ലയിലെ നാല് ആശുപത്രികളുടെ വികസനത്തിന് 44.42 കോടി രൂപയുടെ ഭരണാനുമതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ നാല് ആശുപത്രികളുടെ വികസനത്തിനായി 44.42 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രി 22.17 കോടി രൂപ, എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം കെട്ടിടം എട്ടു കോടി രൂപ, കൂടല്‍ കുടുംബാരോഗ്യ കേന്ദ്രം 6.62 കോടി രൂപ, മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രം 7.63 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. പത്തനംതിട്ട ജില്ലയിലെ കോന്നി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ വിവിധ ആശുപത്രികളുടെ വികസനത്തിന് അടുത്തിടെ കിഫ്ബി 79.31 കോടി രൂപ അനുവദിച്ചിരുന്നു. കോന്നി മെഡിക്കല്‍ കോളജ് 18.72 കോടി, കോഴഞ്ചേരി ജില്ലാ ആശുപത്രി 30.35 കോടി രൂപ, റാന്നി താലൂക്ക് ആശുപത്രി 15.60 കോടി രൂപ, അടൂര്‍ ജനറല്‍ ആശുപത്രി 14.64 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഇവയെല്ലാം പൂര്‍ത്തിയാകുന്നതോടെ പത്തനംതിട്ട ജില്ലയില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ ഒപി ബ്ലോക്ക് നിര്‍മാണത്തിന്റെ ആദ്യഘട്ടമായാണ് തുക അനുവദിച്ചത്. ആദ്യഘട്ടമായി മൂന്ന് നില കെട്ടിടമാണ് നിര്‍മിക്കുക. ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കുമായി 1.09 കോടി രൂപയും എംആര്‍ഐ മെഷീന് 8.28 കോടി രൂപയുമാണ് അനുവദിച്ചത്. സ്പെഷ്യാലിറ്റി ഒപികള്‍, ലാബ്, ഫാര്‍മസി എന്നിവയാണ് ഇവിടെ സജ്ജമാക്കുന്നത്. എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ആശുപത്രി കെട്ടിടത്തിനാണ് തുക അനുവദിച്ചത്. മൂന്ന് നില കെട്ടിടമാണ് നിര്‍മിക്കുന്നത്. ഒപി ബ്ലോക്ക്, ലാബ്, ഫാര്‍മസി, പ്രീചെക്ക് ഏരിയ, വെയിറ്റിംഗ് ഏരിയ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, പബ്ലിക്ക് ഹെല്‍ത്ത് വിംഗ്, കോണ്‍ഫറന്‍സ് ഹാള്‍, ഫിസിയോ തെറാപ്പി യൂണിറ്റ് എന്നിവയാണ് സജ്ജമാക്കുന്നത്.

കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിനാണ് തുക അനുവദിച്ചത്. മൂന്ന് നില കെട്ടിടമാണ് നിര്‍മിക്കുന്നത്. ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 60 ലക്ഷം രൂപയാണ് അനുവദിച്ചത്. ലാബ്, പാലിയേറ്റീവ് കെയര്‍ റൂം, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ്, വിഷന്‍ സെന്റര്‍ എന്നിവയുണ്ടാകും. മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ രണ്ട് നില കെട്ടിടത്തിനാണ് തുക അനുവദിച്ചത്. 60 ലക്ഷം രൂപ ഉപകരണങ്ങള്‍ക്കായുള്ളതാണ്. ഒപി, ലാബ്, ഫാര്‍മസി, പ്രീ ചെക്ക് ഏരിയ, വെയിറ്റിംഗ് ഏരിയ, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ്, പബ്ലിക്ക് ഹെല്‍ത്ത് വിംഗ് എന്നിവയുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...