Thursday, April 25, 2024 9:30 am

വിദേശത്ത് ജോലി നൽകാമെന്നുപറഞ്ഞ് ഒന്നരലക്ഷം തട്ടി ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദുബായിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് അഞ്ചുപേരിൽ നിന്നും ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര കുളത്തൂർ പൊഴിയൂർ ഗവണ്മെന്റ് ഏൽ പി സ്കൂളിന് സമീപം ലൂർദ് കോട്ടേജിൽ സുനിൽ നെറ്റോ (53) ആണ് അറസ്റ്റിലായത്. ഇയാൾ ഇപ്പോൾ താമസിച്ചുവരുന്ന കോട്ടയം പുതുപ്പള്ളി എസ് കെ എം അപ്പാർട്ട്മെന്റിൽ നിന്നാണ് പോലീസ് പിടികൂടിയത്. 2021 ഏപ്രിൽ 17 നാണ് കേസിന് ആസ്പദമായ സംഭവം. കൂടൽ അതിരുങ്കൽ എലിക്കോട് സതീഷ് ഭവനം വീട്ടിൽ ബിനീഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം ഡിസംബറിലാണ് കൂടൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ദുബായിൽ ജോലിക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്തശേഷം, പരാതിക്കാരന്റെയും മറ്റ് നാല് സുഹൃത്തുക്കളുടെയും കയ്യിൽ നിന്നും 30000 രൂപ വീതം ആകെ ഒന്നര ലക്ഷം രൂപ കൈവശപ്പെടുത്തുകയായിരുന്നു. വിസ നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതിരുന്നപ്പോൾ, പലതവണ പരാതിക്കാരനും സുഹൃത്തുക്കളും ഇയാളെ സമീപിക്കുകയും ബന്ധപ്പെടുകയും ചെയ്തിട്ടും ഫലമുണ്ടായില്ല. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ചും മറ്റും പോലീസ് അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്ന് പ്രതിയെ കഴിഞ്ഞദിവസം താമസസ്ഥലത്തുനിന്നും പിടികൂടുകയായിരുന്നു. എസ്ഐ ദിൽജേഷ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കൂടൽ പോലീസ് ഇൻസ്‌പെക്ടർ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയ അന്വേഷണത്തിനൊടുവിൽ ഇയാളെ തന്ത്രപരമായി കുടുക്കുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടറെ കൂടാതെ എസ്ഐ ദിൽജേഷ്, എഎസ്ഐ ഗണേഷ് കുമാർ, സിപിഓ സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ‌ കോളജിൽ പത്താമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ ; അവയവ മാറ്റം ആലപ്പുഴ സ്വദേശിക്ക്

0
കോട്ടയം: മെഡിക്കൽ കോളജിൽ പത്താമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നു. തമിഴ്നാട്ടുകാരനായ യുവാവിന്റെ...

സിഎഎയിൽ നിലപാട് പറയേണ്ടി വരും, രാഹുലിന്റെ ചാവക്കാട്ടെ റാലി മാറ്റിയത് അതുകൊണ്ട് ; വി...

0
തൃശൂർ: പൗരത്വ നിയമത്തിനെതിരായ നിലപാട് പറയേണ്ടിവരും എന്നതിനാലാണ് കോൺഗ്രസ് ചാവക്കാട്ടെ രാഹുൽ...

ബിഹാറിൽ ജെ.ഡി.യു നേതാവ് വെടിയേറ്റ് മരിച്ചു

0
പട്‌ന: ബിഹാറിൽ ജെ.ഡി.യു യുവനേതാവ് സൗരഭ് കുമാറിനെ വെടിയേറ്റ് മരിച്ച നിലയിൽ...

കോൺഗ്രസ് എല്ലാക്കാലത്തും ദേശവിരുദ്ധരോടാണ് സഹതാപം പ്രകടിപ്പിച്ചിട്ടുള്ളത് ; ജെ പി നദ്ദ

0
പാട്‌ന: 2008ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർക്ക് വേണ്ടി കണ്ണീരൊഴുക്കിയ...