ഇറ്റലി: ലാംപെഡൂസയിൽ ബോട്ടുമുങ്ങി 44 പേർ മരിച്ചു. മരിച്ചവരെല്ലാം വിദേശികളാണ്. അതേസമയം, അപകടത്തിൽപ്പെട്ട 11 വയസ്സുകാരിയെ മൂന്നുദിവസങ്ങൾക്കുശേഷം ലാംപെദൂസ ദ്വീപിന്റെ തീരത്തുനിന്ന് അവശ നിലയിൽ കണ്ടെത്തി. അരക്കെട്ടിൽ ലൈഫ് ജാക്കറ്റും രണ്ട് ടയർ ട്യൂബുകളുമായാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി ഏകദേശം 12 മണിക്കൂറോളം കടലിൽ ഉണ്ടായിരുന്നു. ടുണീഷ്യയിലെ സ്ഫാക്സിൽ നിന്നാണ് മെറ്റൽ ബോട്ട് പുറപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ മറ്റൊരു രക്ഷാപ്രവർത്തനത്തിനിടെ ജർമൻ എൻജിഒ ‘കോമ്പസ് കളക്ടീവി’ന്റെ ‘ത്രോതാമർ – III’ എന്ന റെസ്ക്യൂ ബോട്ടുജീവനക്കാർ പെൺകുട്ടിയുടെ നിലവിളികേട്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. തിരമാലകളുടെയും ബോട്ടിന്റെ എൻജിന്റെയും ശബ്ദത്തിനിടയിലും പെൺകുട്ടിയുടെ കരച്ചിൽ കേൾക്കാൻ കഴിഞ്ഞത് അത്ഭുതമായിരുന്നുവെന്ന് ക്യാപ്റ്റൻ മത്തിയാസ് വീഡൻലുബെർട്ട് പറഞ്ഞു. കപ്പൽ തകർന്ന പ്രദേശത്ത് കോസ്റ്റ് ഗാർഡും പോലീസ് ബോട്ടുകളും തിരച്ചിൽ നടത്തുകയാണെന്ന് ഇറ്റാലിയൻ വാർത്താ ഏജൻസിയായ ANSA റിപ്പോർട്ട് ചെയ്തു. കുടിയേറ്റക്കാർക്കുള്ള രാജ്യാന്തര സംഘടനയുടെ കണക്കു പ്രകാരം കഴിഞ്ഞ ഒരു ദശകത്തിനിടയിൽ 25,000 ത്തോളം ആളുകൾ, വടക്കേ ആഫ്രിക്കയ്ക്കും ഇറ്റലിക്കും മാൾട്ടയ്ക്കും ഇടയിലുള്ള കടൽ കടക്കാൻ ശ്രമിക്കുന്നതിനിടയിൽ കാണാതായിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1