ഡല്‍ഹി : കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ പ്ലാറ്റ്ഫോം വഴി 45 മിനിറ്റിനുള്ളില്‍ വായ്പ അനുവദിക്കുമെന്ന വിവരം തെറ്റാണന്ന് എസ്ബിഐ. ഉപയോക്താക്കള്‍ക്ക് 45 മിനിറ്റിനുള്ളില്‍ അഞ്ചു ലക്ഷം വരെ വായ്പ ലഭ്യമാകുമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. 10.5 ശതമാനം പലിശ നിരക്കിലാകും വായ്പകള്‍ ലഭ്യമാക്കുകയെന്നും ആറുമാസത്തിന് ശേഷം മാത്രമായിരിക്കും ഇ.എം.ഐ പിടിച്ചു തുടങ്ങുകയെന്നുമാണ് പ്രചരിച്ച വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. യോനോ വഴി അടിയന്തര വായ്പാ സഹായം ലഭിക്കുമെന്ന ഈ വിവരം അതിവേഗത്തില്‍ പ്രചരിച്ചു. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരത്തില്‍ യാതൊരു വിധ സേവനങ്ങളും വാഗ്ദാനം ചെയ്തിട്ടില്ല. ഇത്തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്ത വിശ്വസിക്കരുതെന്നും എസ്ബിഐ അറിയിച്ചു.
45 മിനിറ്റ് കൊണ്ട് ലോണ്‍ അനുവദിക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് എസ്.ബി.ഐ
RECENT NEWS
Advertisment