ട്രാക്കുകളിലൂടെ കുടിയേറ്റ തൊഴിലാളികള്‍ : സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നു. ചരക്കുതീവണ്ടികളും സ്‌പെഷ്യല്‍ ട്രെയിനുകളും ഉള്‍പ്പെടെയുള്ളവയുടെ വേഗപരിധി മണിക്കൂറില്‍ 40 കിലോമീറ്ററായി കുറയ്ക്കുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് കുടിയേറ്റ തൊഴിലാളികള്‍ റെയില്‍വേ ട്രാക്കുകള്‍ വഴി പാലയനം ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.

റെയില്‍വേ ട്രാക്കുകള്‍ വഴിയുള്ള കുടിയേറ്റ തൊഴിലാളികളുടെ നീക്കത്തെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ആര്‍പിഎഫ്, ഗേറ്റ്മാന്‍, ട്രാക്ക്മാന്‍ എന്നിവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ ട്രാക്കുകളിലൂടെ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി എട്ടിനും തിങ്കളാഴ്ച രാവിലെ എട്ടിനും ഇടയില്‍ പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും ഖരക്പുര്‍ ഭഗ്കര്‍ വിഭാഗം ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായി കുറച്ചിരുന്നു. കര്‍ശനമായ ജാഗ്രതയോടെ നീണ്ട വിസിലുകള്‍ മുഴക്കി ട്രെയിനുകള്‍ ഓടിക്കാന്‍ ലോക്കോ പൈലറ്റുമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് സ്വദേശമായ മധ്യപ്രദേശിലേക്ക് റെയില്‍വേ ട്രാക്കിലൂടെ നടന്നു പോയ 16 കുടിയേറ്റ തൊഴിലാളികള്‍ ചരക്ക് ട്രെയിന്‍ കയറി മരിച്ചിരുന്നു. ട്രാക്കുകളില്‍ വിശ്രമിക്കുമ്പോഴായിരുന്നു സംഭവം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...