ഡൽഹിയിൽ 47.8 ഡിഗ്രി ചൂട് ; റെഡ് അലർട്ട്​ ; ഉഷ്‌ണതരംഗ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കൊടുംചൂടിൽ വിയർത്തൊലിക്കുകയാണ് രാജ്യതലസ്ഥാനം. 47.8 ഡിഗ്രി കൊടുംചൂടാണ് ഡൽഹിയിൽ ഇന്നലെ രേഖപ്പെടുത്തിയത്. ഉഷ്‌ണതരംഗ സാദ്ധ്യത മുൻനിറുത്തി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നജഫ്ഗഡിലാണ് 47.8 ഡിഗ്രി രേഖപ്പെടുത്തിയത്. മുംഗേഷ്‌പുരിൽ 47.7 ഡിഗ്രിയും സഫ്ദർജംഗിൽ 44.4 ഡിഗ്രിയും രേഖപ്പെടുത്തി. അടുത്ത ദിവസങ്ങളിലും റെഡ് അലർട്ട് തുടരും. ഇന്ന് ഡൽഹിയിലെ മിക്ക മേഖലയിലും ഉഷ്‌ണതരംഗമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർ സംസ്ഥാനങ്ങളിൽ ഉഷ്‌ണതരംഗ സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഹരിയാന, ചണ്ഡിഗർ, പഞ്ചാബ്, രാജസ്ഥാന്റെ പടിഞ്ഞാറൻ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലും കിഴക്കൻ രാജസ്ഥാനിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചൂട് രൂക്ഷമായ ഹരിയാനയുടെ പല മേഖലകളിലും സ്‌കൂളുകളുടെ മദ്ധ്യവേനൽ അവധിക്കാലം നേരത്തെ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. അടുത്ത നാലുദിവസങ്ങളിൽ പ്രശ്‌നം രൂക്ഷമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. അടുത്ത ഏഴുദിവസം അതീവജാഗ്രത പാലിക്കണം. സൂര്യാഘാതം ഏൽക്കാൻ സാദ്ധ്യതയുണ്ട്. അസുഖബാധിതർ, കുട്ടികൾ, പ്രായമായവർ എന്നിവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. സൂര്യപ്രകാശമേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...