ന്യൂയോര്‍ക്ക് : യുഎസ് ക്യാനഡ അതിര്‍ത്തിയില്‍ കൈകുഞ്ഞുള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബം മഞ്ഞില്‍ പുതഞ്ഞുമരിച്ചു. കനേഡിയന്‍ അതിര്‍ത്തി നഗരമായ എമേഴ്സണിനടുത്താണ് അപകടം. മരിച്ച നാലുപേരുടെ പൗരത്വം ക്യാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് ബിസാരിയ സ്ഥിരീകരിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഇന്ത്യന്‍ സംഘം അപകട സ്ഥലത്തേക്ക് തിരിച്ചതായും അദ്ദേഹം അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ബുധന്‍ രാവിലെ കുടുംബം അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതാണെന്ന് മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) വൃത്തങ്ങള്‍ അറിയിച്ചു. ഇവിടെ മൈനസ് പൂജ്യം ഡിഗ്രിയിലും താഴെയാണ് താപനില. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ക്യാനഡയിലെയും യുഎസിലെയും ഇന്ത്യന്‍ സ്ഥാനപതിമാരോട് ആവശ്യപ്പെട്ടു.
യുഎസ് ക്യാനഡ അതിര്‍ത്തിയില്‍ കൈകുഞ്ഞുള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബം മഞ്ഞില്‍ പുതഞ്ഞുമരിച്ചു
RECENT NEWS
Advertisment