യുഎസ് ക്യാനഡ അതിര്‍ത്തിയില്‍ കൈകുഞ്ഞുള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബം മഞ്ഞില്‍ പുതഞ്ഞുമരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : യുഎസ് ക്യാനഡ അതിര്‍ത്തിയില്‍ കൈകുഞ്ഞുള്‍പ്പെടെ നാലംഗ ഇന്ത്യന്‍ കുടുംബം മഞ്ഞില്‍ പുതഞ്ഞുമരിച്ചു. കനേഡിയന്‍ അതിര്‍ത്തി നഗരമായ എമേഴ്സണിനടുത്താണ് അപകടം. മരിച്ച നാലുപേരുടെ പൗരത്വം ക്യാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് ബിസാരിയ സ്ഥിരീകരിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഇന്ത്യന്‍ സംഘം അപകട സ്ഥലത്തേക്ക് തിരിച്ചതായും അദ്ദേഹം അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ബുധന്‍ രാവിലെ കുടുംബം അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതാണെന്ന് മാനിറ്റോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) വൃത്തങ്ങള്‍ അറിയിച്ചു. ഇവിടെ മൈനസ് പൂജ്യം ഡിഗ്രിയിലും താഴെയാണ് താപനില. അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ക്യാനഡയിലെയും യുഎസിലെയും ഇന്ത്യന്‍ സ്ഥാനപതിമാരോട് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...