പാലക്കാട് : കപ്പൂര്‍ പഞ്ചായത്തിലെ പറക്കുളത്ത് 4 ആണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. 9,12,14 വയസ്സുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്. വീട്ടുകാര്‍ തൃത്താല പോലീസില്‍ പരാതി നല്‍കി. നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞദിവസം വൈകുന്നേരം കളിക്കാന്‍ വേണ്ടി 4 പേരും പോയതാണ്.
പറക്കുളം വിനോദിന്റെ മകന്‍നവനീത് എന്ന അച്ചു (12),കോട്ടടിയില്‍ മുസ്തഫയുടെ മക്കളായ ഷംനാദ് ( 14 ), ഷഹനാദ് 14, കോട്ട കുറുശ്ശി സിദ്ദീഖിന്റെ മകന്‍ അന്‍വര്‍ സാദീഖ് (9 ) എന്നിവരെയാണ് കാണാതായത്. സമയം വൈകിയിട്ടും വീട്ടില്‍ തിരിച്ചു എത്താതത്തിനെ തുടര്‍ന്നാണ് കുടുംബം പോലീസില്‍ പരാതി നല്കിയത്.