പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. തട്ടിപ്പിനായി വ്യാജ ബാങ്ക് രേഖകള്‍ എങ്ങനെ ഉണ്ടാക്കി എന്നതിന്റെ വിവരങ്ങള്‍ തേടും. ഉന്നത പോപൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണ സംഘം മോന്‍സണ്‍ മാവുങ്കലിനോട് ചോദിച്ചറിയും. മൂന്ന് ദിവസത്തേക്കാണ് മോന്‍സണെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്.

മോന്‍സണിന്റെ തട്ടിപ്പിനിരയായ കൂടുതല്‍ പേരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. എം.ടി ഷമീര്‍, യാക്കൂബ് പുറായില്‍, അനൂപ് വി അഹമ്മദ്, സലീം എടത്തില്‍ എന്നിവരാണ് ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കുക. പരാതി നല്‍കിയ സമയത്ത് കൈമാറിയ തെളിവുകള്‍ കൂടാതെ അതിന് ശേഷം ശേഖരിച്ച വിവരങ്ങളും പരാതിക്കാര്‍ ക്രൈബ്രാഞ്ചിന് നല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...