പതിനേഴുകാരി ജീവനില്ലാത്ത കുഞ്ഞിന് ജന്മം നല്‍കി ; പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പതിനേഴുകാരി ജീവനില്ലാത്ത കുഞ്ഞിന് ജന്മം നല്‍കി. സംഭവത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത ആനമാറി സ്വദേശി പ്രവീണ്‍കുമാറിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. 26-ാം തീയതി രാത്രിയാണ് പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ജീവനില്ലാത്ത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ പ്രവീണ്‍ കുമാര്‍ മറവു ചെയ്തു. ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കൊല്ലങ്കോട് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. പ്രതിയെ അറസ്റ്റു ചെയ്ത ശേഷം ആലത്തൂര്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച ചിറ്റൂര്‍ തഹസില്‍ദാര്‍ ഡി.അമൃതവല്ലി, എ.എസ്.പി പദം സിങ്, കൊല്ലങ്കോട് പോലീസ് ഇന്‍സ്‌പെക്ടര്‍ എ.വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. പോലീസ് സര്‍ജന്‍ ഡോ.ജെറി ജോസഫിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...