ന്യൂമോണിയ ബാധ തടയാന്‍ കുട്ടികള്‍ക്ക് വാക്‌സീന്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നല്‍കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ന്യൂമോണിയ ബാധ തടയാന്‍ കുട്ടികള്‍ക്ക് നല്‍കുന്ന വാക്‌സീന്‍ വിതരണം ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കും. കേന്ദ്ര പദ്ധതിയുടെ ഭാഗമായി ന്യൂമോ കോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സീന്‍ മൂന്നു ഡോസായി ഒരു വയസില്‍ താഴെയുളള കുട്ടികള്‍ക്കാണ് നല്കുന്നത്. ഇപ്പോള്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും വാക്‌സീന്‍ നല്‍കും. ഗുരുതര ന്യൂമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കല്‍ ബാക്ടീരിയയെ പ്രതിരോധിക്കാനാണ് ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സീന്‍ വിതരണം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 2017 മുതല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ വിതരണമുള്ള വാക്‌സിനേഷന്റെ ഭാഗമാകുകയാണ് സംസ്ഥാനവും.

വെളളിയാഴ്ച തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നരമാസക്കാര്‍ക്കാണ് ആദ്യം കുത്തിവയ്പ് . പി.എച്ച്‌.സി കള്‍, സി.എച്ച്.എ.സി കള്‍, താലൂക്ക് ആശുപത്രികള്‍ തുടങ്ങി സാധാരണ കുട്ടികള്‍ക്ക് വാക്‌സീന്‍ നല്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലൂടെയെല്ലാം കുത്തിവയ്പ് ലഭിക്കും. മൂന്നര, ഒന്‍പത് മാസപ്രായപരിധിയിലാണ് അടുത്ത ഡോസുകള്‍ എടുക്കേണ്ടത്.

കോവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കുമെന്നതിനാല്‍, ന്യൂമോണിയ ബാധ തടയാനാണ് കുത്തിവയ്പ് നല്കുന്നത്. രക്തം, ചെവി, സൈനസ് എന്നിവയിലെ അണുബാധ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കും ഈ ബാക്ടീരിയ കാരണമാകുന്നുണ്ട്. രാജ്യത്ത് ആയിരത്തില്‍ ഏഴു കുഞ്ഞുങ്ങള്‍ ന്യൂമോണിയ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. യൂനിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സൗജന്യമായാണ് വിതരണം. വാക്‌സീനൊപ്പം ഈ പ്രായത്തിലെടുക്കേണ്ട മറ്റ് കുത്തിവയ്പുകളും സ്വീകരിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...