മിനിലോറിയുടെ ഡോര്‍ ഗ്ലാസ്സില്‍ കഴുത്ത് കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മിനിലോറിയുടെ ഡോര്‍ ഗ്ലാസ്സില്‍ കഴുത്ത് കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം. പുന്നപ്ര കുറവന്‍തോട് മണ്ണാന്‍പറമ്പില്‍ ഉമറുല്‍ അത്താബിന്റെ  മകന്‍ മുഹമ്മദ് ഹനാനാണു മരിച്ചത്.

വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന മിനിലോറിയുടെ പാതി താഴ്ത്തിയ ഗ്ലാസിലാണ് ഹനാന്റെ  തല കുടുങ്ങിയത്. മുന്‍ചക്രത്തില്‍ക്കയറിയ ഹനാന്‍, ചില്ലിനുമുകളിലൂടെ അകത്തേക്കു തലയിട്ടപ്പോള്‍ കാല്‍വഴുതിപ്പോവുകയായിരുന്നു.

പിതാവ് അത്താബും ഭാര്യയും ഈ സമയം വീട്ടിനുള്ളിലായിരുന്നു. ആക്രിക്കട നടത്തുന്ന അത്താബ് ഊണുകഴിക്കാനായാണ് മിനിലോറിയുമായി വീട്ടിലെത്തിയത്. കുട്ടിയെക്കാണാതെ ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ ചില്ലിനുമുകളില്‍ തല കുടുങ്ങിയനിലയില്‍ കണ്ടെത്തി.

ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലെ ഞരമ്പുമുറിഞ്ഞാണു മരണം സംഭവിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. പുന്നപ്ര പോലീസ് തുടര്‍ നടപടി സ്വീകരിച്ചു. മാതാവ് – അന്‍സില. സഹോദരന്‍ – മുഹമ്മദ് അമീന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...