വൈദ്യുതി കമ്പി പൊട്ടി വീണ് ഒരുകുടുംബത്തിലെ അഞ്ചു പേര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഏറ്റുമാനൂരില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് ഒരുകുടുംബത്തിലെ അഞ്ചു പേര്‍ക്ക് പരുക്ക്. പേരൂര്‍ റോഡില്‍ തച്ചക്കുന്നേല്‍ കരോട്ട് ടി.എന്‍ സുധീര്‍ , മക്കളായ സിദ്ധാര്‍ത്ഥ് , ആദിത്, അര്‍ജ്ജുന്‍, സുധീറിന്റെ സഹോദരിപുത്രന്‍ രഞ്ജിത് എന്നിവര്‍ക്കാണ് ഷോക്കേറ്റത്. ഇന്ന് വൈകുന്നേരം 8മണിയോടുകൂടിയാണ്  അപകടം ഉണ്ടായത് . ഗുരുതരമായി പരുക്കേറ്റ ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ പൊട്ടി വീണ വൈദ്യുതി കമ്പി തെറിച്ച് സുധീറിന്റെ വീട്ടു പടിക്കല്‍ വീണുകിടക്കുകയായിരുന്നു.

വീട്ടിലേയ്ക്ക് കയറാന്‍ ചവിട്ടു പടിയില്‍ കാലുവെച്ച സുധീര്‍ ഷോക്കേറ്റ് വീഴുകയായിരുന്നു. പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഓടിയെത്തിയ മക്കളില്‍ സിദ്ധാര്‍ത്ഥും ഷോക്കേറ്റു വീണു. ഇവരെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ എത്തിയ ആദിദും, അര്‍ജുനും ഷോക്കേറ്റ് തെറിക്കുകയായിരുന്നു വീഴ്ചയുടെ ആഘാതത്തില്‍ അജുന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു.

സംഭവം അറിഞ്ഞ് ഓടിക്കൂടിയ അയല്‍വാസികളും നാട്ടുകാരും തടിക്കഷ്ണങ്ങള്‍ ഉപയോഗിച്ച് കമ്പി ഉയര്‍ത്തിയതിനു ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇതിനിടയിലാണ് രഞ്ജിത്തിന് പരുക്കേറ്റത്. കെഎസ്ഇബി അധികൃതര്‍ സംഭവസ്ഥലത്തെത്തി എത്തി നടപടികള്‍ ശേഖരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...