സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി 9 വയസ്സുകാരിയെ പീഡിപ്പിച്ചു : സംവിധായകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച സംവിധായകന്‍ അറസ്റ്റില്‍. കിഴുവിലം പന്തലക്കോട് പാറക്കാട്ടില്‍ വീട്ടില്‍ ശ്രീകാന്ത് എസ് നായരാ(47)ണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ സ്വദേശിനിയായ പതിമൂന്ന് വയസുകാരിയെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയെ ഇപ്പോള്‍ ഒരു യുവാവ് ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തായത്. പെണ്‍കുട്ടിയുടെ അമ്മയുടെ ബന്ധുവിന്റെ സുഹൃത്താണ് ശ്രീകാന്ത്. മൂന്ന് വര്‍ഷം മുമ്പ്  ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഈ സമയത്താണ് ശ്രീകാന്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇപ്പോള്‍ നടന്ന കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. വണ്ടര്‍ ബോയ്സ് എന്ന സിനിമയും നിരവധി ഹ്രസ്വ ചിത്രങ്ങളും ശ്രീകാന്ത് സംവിധാനം ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...