Friday, April 26, 2024 2:23 pm

മുടി തഴച്ച് വളരാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ

For full experience, Download our mobile application:
Get it on Google Play

മുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി പ്രധാനമായി കഴിക്കേണ്ടത്. മുടി വളരാൻ ഇലക്കറികൾ, പയർ വർ​ഗങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. മുടിയ്ക്ക് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് മുടി ആരോ​ഗ്യത്തോടെ വളരാൻ സഹായിക്കും.

മുട്ടയുടെ വെള്ളയും അൽപം വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ തടയാനാകും. ആഴ്ച്ചയിൽ മൂന്നോ നാലോ തവണ മുട്ട കൊണ്ടുള്ള ഹെയർ പാക്ക് തലയിൽ പുരട്ടാവുന്നതാണ്. തലയ്ക്ക് തണുപ്പ് കിട്ടാനും മുട്ടയുടെ വെള്ള സഹായിക്കുന്നു. മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ ഏറ്റവും മികച്ചതാണ് ഇലക്കറികൾ. ചീര, മുരങ്ങയില പോലുള്ളവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. ഇരുമ്പിന്‍റെ അംശം കുറയുമ്പോൾ മുടികൊഴിച്ചിലിന് കാരണമാകുന്നു. മുടികൊഴിച്ചിൽ അകറ്റാൻ പാലക് ചീര ധാരാളം കഴിക്കാവുന്നതാണ്.

ദിവസവും ഒന്നോ രണ്ടോ നട്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് മാത്രമല്ല മുടി തഴച്ച് വളരാനും വളരെ സഹായകമാണ്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ മുടി ആരോ​​ഗ്യത്തോടെ വളരാൻ സഹായിക്കുന്നു. മുടികൊഴിച്ചിലിന് മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും നട്സ് കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും.

മുടി ബലമുള്ളതാക്കാനും ആരോ​​ഗ്യത്തോടെ തഴച്ച് വളരാനും വളരെ നല്ലതാണ് ക്യാരറ്റ്. ദിവസവും ഓരോ ക്യാരറ്റ് വച്ച് കഴിക്കുന്നത് മുടികൊഴിച്ചിൽ അകറ്റാനും മുടി വളരാനും സഹായിക്കുന്നു. മുടി വളർച്ചക്ക് പ്രധാനമായി വേണ്ട വിറ്റാമിനുകൾ ക്യാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കാം. വിറ്റാമിൻ ഇ ധാരാളം അടങ്ങിയ പഴമാണ് അവോക്കാഡോ. മുടിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് അവോക്കാഡോ. രക്തയോട്ടം വർധിപ്പിക്കാനും പിഎച്ച് ലെവൽ നിയന്ത്രിക്കാനും അവോക്കാഡോ സഹായിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോളിങ് ഉയരും, കള്ളവോട്ട് നടന്നിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍

0
തിരുവനന്തപുരം : പോളിങ് സമാധാനപരമായി നടക്കുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്...

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0
റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി. തേഞ്ഞിപ്പലം സ്വദേശി കോട്ടായി...

കോഴഞ്ചേരി പോളിംഗ് ബൂത്തിൽ കൈ കുഞ്ഞുമായി വോട്ടു ചെയ്യാനെത്തിയ അമ്മയ്ക്ക് സഹായവുമായി പോലീസ്...

0
കോഴഞ്ചേരി : പോളിംഗ് ബൂത്തിൽ കൈ കുഞ്ഞുമായി വോട്ടു ചെയ്യാനെത്തിയ അമ്മയ്ക്ക്...