ജില്ലാതല ശിശുദിനാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം ഓണ്‍ലൈനായി നടത്തി. ശിശുദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റ് അങ്കണത്തില്‍ രാവിലെ ശിശുക്ഷേമ സമിതി സംസ്ഥാന സമിതി അംഗം പ്രൊഫ.ടി.കെ.ജി നായര്‍ പതാക ഉയര്‍ത്തി. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, എഡിഎം അലക്‌സ് പി.തോമസ് എന്നിവര്‍ ശിശുദിന സന്ദേശം നല്‍കി. മാസ്റ്റര്‍ എസ്.അഭിഷേക് അധ്യക്ഷതവഹിച്ചു.

കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത മാസ്റ്റര്‍ അദ്വൈത് എസ് നായര്‍ ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം കുട്ടികളുടെ പ്രധാനമന്ത്രി മാസ്റ്റര്‍ അദ്വൈത് എസ് നായരിന് നല്‍കി സംസ്ഥാന സമിതി അംഗം പ്രൊഫ.ടി.കെ.ജി നായര്‍ നിര്‍വഹിച്ചു. സമ്മാനദാനം വൈസ് പ്രസിഡന്റ് പ്രൊഫ.മോഹന്‍കുമാര്‍ നിര്‍വഹിച്ചു. കുമാരി ആര്‍.എസ് അനാമിക സ്വാഗതവും പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി പൊന്നമ്മ, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...