പി.എസ്.സി.യെ മറികടന്നു ; നിയമനത്തിന് ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി.എസ്.സി.യെ മറികടന്ന് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ കൂട്ടനിയമനം നടത്താൻ സർക്കാരിന്റെ അനുമതി. 14 തസ്തികകളിലായി 109 പേരെ നിയമിക്കാനാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവിറിക്കിയത്. രണ്ടു തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിനും അനുമതി നൽകിയിട്ടുണ്ട്. നേരിട്ട് വിജ്ഞാപനം ക്ഷണിച്ച് നിയമനം നടത്താനുള്ള നടപടികൾ സർവകലാശാല ആരംഭിച്ചു.

സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ പി.എസ്.സി. വഴി നടത്തണമെന്നാണ് വ്യവസ്ഥ. 2016 മുതൽ അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിൽ പി.എസ്.സി.യാണ് നിയമനം നടത്തുന്നത്. മറ്റ് ചില അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് നിയമന നടപടികൾ പി.എസ്.സി. ആരംഭിച്ചിട്ടുമുണ്ട്. ഇതെല്ലാം അവഗണിച്ചാണ് അനുമതി. രാഷ്ട്രീയക്കാരെ തിരുകിക്കയറ്റി പിന്നീട് സ്ഥിരപ്പെടുത്താനുള്ള ഗൂഢനീക്കമുണ്ടെന്ന് ആരോപണമുയർന്നു.

താൽകാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തണമെന്ന വ്യവസ്ഥയും ലംഘിക്കുകയാണ്. പുതിയ സർവകലാശാലകൾ സ്ഥാപിക്കുമ്പോൾ പരിചയസമ്പന്നരായ ജീവനക്കാരെ മറ്റു സർവകലാശാലകളിൽനിന്ന് ഡെപ്യൂട്ടേഷനിൽ നിയമിക്കുന്ന രീതിയാണുള്ളത്. അതും അട്ടിമറിക്കുന്നു.

ഈ വർഷം ജനുവരിയിൽ താൽകാലിക നിയമനത്തിന് വിജ്ഞാപനമിറക്കി ഓപ്പൺ സർവകലാശാല അപേക്ഷകൾ ശേഖരിച്ചിരുന്നു.സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ ആ നീക്കം ഉപേക്ഷിച്ചു. സിൻഡിക്കേറ്റിന്റെ അഭ്യർഥന മാനിച്ചാണ് ഇപ്പോൾ തസ്തികകൾ അനുവദിച്ചതും കരാർനിയമനത്തിന് അനുമതി നൽകുന്നതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...