ഒരു കുടുംബത്തിലെ അഞ്ചുപേരെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി പത്തടി താഴ്ചയില്‍ മറവ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : മധ്യപ്രദേശില്‍ മെയ് 13ന് കാണാതായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ മൃതദേഹങ്ങള്‍ പാടത്ത് നിന്ന് കണ്ടെത്തി. അഞ്ചുപേരെയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം പത്ത് അടി ആഴത്തിലുള്ള കുഴിയില്‍ മറവ് ചെയ്യുകയായിരുന്നു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. മൃതദേഹങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പോലീസ് കുഴിച്ചെടുത്തത്.

മമത ഭായ് കസ്‌തേ (45), ഇവരുടെ പെണ്‍മക്കളായ രൂപാലി (21), ദിവ്യ (14), ബന്ധുക്കളായ പൂജാ ഓസ്വാള്‍ (15), പവന്‍ ഓസ്വാള്‍ (14) എന്നിവരെ നെമാവര്‍ നഗരത്തിലെ വീട്ടില്‍ നിന്ന് മെയ് 13നാണ് കാണാതാകുന്നത്. ഇവരെ കാണാതായെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുമായി ബന്ധമുള്ള വീട്ടുടമസ്ഥനും ഇയാളുടെ കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

പ്രധാന പ്രതിയായ സുരേന്ദ്ര ചൗഹാനേയും മറ്റ് അഞ്ച് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് ഏഴ് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പാടത്ത് പത്ത് അടി താഴ്ചയില്‍ അഴുകിയ നിലയിലാണ് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കൊന്നിനും വസ്ത്രമില്ലായിരുന്നു. പ്രതികള്‍ വസ്ത്രങ്ങള്‍ ഊരിമാറ്റിയ ശേഷം കത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്. കുഴിച്ചിട്ട മൃതദേഹങ്ങള്‍ വേഗത്തില്‍ അഴുകുന്നതിനായി ഉപ്പും യൂറിയയും ഉപയോഗിച്ച്‌ പ്രതികള്‍ മൂടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...