തിരുവനന്തപുരം : വിഴിഞ്ഞം കുന്നംകുളത്ത് നടപ്പാലം തകര്‍ന്നു വീണ് അഞ്ചു സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. തൊഴിലുറപ്പ് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. രാവിലെ ഒന്‍പതരയോടെയാണ് അപകടം. കാലപ്പഴക്കത്തെത്തുടര്‍ന്ന് ഉപയോഗിക്കാതിരുന്ന നടപ്പാലമാണ് തകര്‍ന്നത്. പ്രഭാതഭക്ഷണം കഴിച്ച ശേഷം പാലത്തില്‍ ഇരുന്ന് വിശ്രമിച്ച തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ എല്ലാവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നടപ്പാലം തകര്‍ന്നു വീണ് അഞ്ചു സ്ത്രീകള്‍ക്ക് പരിക്കേറ്റു
RECENT NEWS
Advertisment