ജോലി വാഗ്ദാനം ചെയ്‌ത്‌ 5 ലക്ഷം തട്ടി ; മോൻസനുമായി ബന്ധം – അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ  : ജർമനിയിൽ ജോലി വാഗ്ദാനം ചെയ്‌ത്‌ പണം തട്ടിയെന്ന കേസിൽ പ്രവാസി മലയാളി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ. ചേർപ്പ് പെരുമ്പിള്ളിശേരി പുന്നപ്പിള്ളിൽ സുനിത ശ്യാമളന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അസോസിയേഷൻ നേതാവ് അനൂപ് വിശ്വനാഥൻ (40) ആണ് അറസ്റ്റിലായത്. 2018ൽ 2 ഗഡുക്കളായി 5 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റിയെന്നതാണ് പരാതി. ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് നെടുമ്പാശേരിയിൽ പ്രവാസി മലയാളി അസോസിയേഷൻ നടത്തിയ യോഗത്തിൽ സുനിതയെയും മകനെയും അനൂപ് പങ്കെടുപ്പിച്ചിരുന്നു.

ഈ യോഗത്തിൽ മോൻസൻ മാവുങ്കലും അനിത പുല്ലയിലും പങ്കെടുത്തു. യോഗം കഴിഞ്ഞപ്പോൾ അനിത പുല്ലയിൽ തന്റെയരികിലെത്തുകയും അനൂപിനെ ധൈര്യമായി വിശ്വസിച്ചോളൂ എന്നു പറയുകയും ചെയ്തത‍ായി സുനിതയുടെ പരാതിയിൽ പറയുന്നു. പിന്നീട് പലവട്ടം അന്വേഷിച്ചപ്പോഴും അനൂപ് ഒഴിഞ്ഞുമാറുകയാണു ചെയ്തത്. മോൻസന്റെയും അനിതയുടെയും ചിത്രങ്ങൾ പത്രത്തിൽ വന്നപ്പോഴാണു സുനിത യാഥാർഥ്യം തിരിച്ചറിയുന്നത്. അനൂപിനെ റി‍മാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

അപകീർത്തികരമായ ലൈവ് സ്ട്രീമിങ് ; രണ്ട് പേർക്കെതിരെ കർശന നടപടിസ്വീകരിച്ച് യുഎഇ ദേശീയ മാധ്യമ...

0
ദുബായ് : രാജ്യത്തിന്റെ മാധ്യമ നിബന്ധനകൾ ലംഘിച്ച് സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ ലൈവ്...