അഡ്വ.പഴകുളം മധുവിനും ജോർജ് മാമ്മൻ കൊണ്ടൂരിനും പത്തനംതിട്ട ഡി.സി.സി സ്വീകരണം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  നിർഭയമായി അഭിപ്രായം പറയുകയും എടുക്കുന്ന തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്ന ഭാവി കാലത്തിന്റെ നേതാവാണ് കെ.പി.സി.സി ജനറൽ സെക്രെട്ടറി പഴകുളം മധുവെന്ന് പ്രൊഫ.പി.ജെ കുര്യൻ. കെ.പി.സി.സി ജനറൽ സെക്രെട്ടറിയായി നിയമിതനായ അഡ്വ.പഴകുളം മധുവിനും എക്‌സി ക്യുട്ടീവ് കമ്മിറ്റി അംഗം ജോർജ് മാമ്മൻ കൊണ്ടൂരിനും ഡി.സി.സി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ സമർത്ഥമായി നിറവേറ്റാനുള്ള കഴിവ് ഉള്ളതുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചുമതല കല്പറ്റ മണ്ഡലത്തിൽ മധുവിനെ എ.ഐ.സി.സി ഏൽപ്പിച്ചത്. ജില്ലയിൽ നിന്നുള്ള ഏക ജനറൽ സെക്രെട്ടറി ആവുക എന്നത് വലിയ നേട്ടമാണ്.

പാർട്ടിവേദികളിൽ ശക്തമായ അഭിപ്രായങ്ങൾ പറയും പാട്ടി നിലപാടുകളിൽ ഉറച്ചുനിന്ന് പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് മധുവിന്റേത്. മധുവിന്റെ നിയമനം പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനമാണെന്നും പി.ജെ കുര്യൻ പറഞ്ഞു. ഡി.സി.സി ഓഫീസിലെത്തിയ പഴകുളം മധുവിന് നൂറുകണക്കിന് പ്രവർത്തകർ ആവേശം നിറഞ്ഞ സ്വീകരണം നൽകി. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായ ജോർജ് മാമൻ കൊണ്ടൂരിനും ഇതോടൊപ്പം സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചു പറമ്പിൽ അധ്യക്ഷനായിരുന്നു.

ആന്റോ ആന്റണി എംപി, കെ.ശിവദാസൻ നായർ, ബാബു ജോർജ്, ഡി.സി.സി ഭാരവാഹികളായ അഡ്വ.എ.സുരേഷ് കുമാർ, കെ.ജാസീൻ കുട്ടി, എസ്.ബിനു, അഹമ്മദ് ഷാ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, റോബിൻ പീറ്റർ, സതീഷ് ചാത്തങ്കരി, സതീഷ് പണിക്കർ, സജി കൊട്ടയ്ക്കാട്ട്, അഡ്വ.റോഷൻ നായർ, സിന്ധു അനിൽ, ഹരികുമാർ പൂതങ്കര, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ചിരണിക്കൽ ശ്രീകുമാർ, ആബിദ് ഷഹീം, അബ്ദുൽ കലാം ആസാദ്, ഷിനി മെഴുവേലി, സുധ നായർ, ജി.മനോജ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...