പെഗാസസ് ഫോൺ ചോർത്തൽ ; സുപ്രീംകോടതി വിധി നാളെ

For full experience, Download our mobile application:
Get it on Google Play

ദില്ലി : പെഗാസസ് ഫോൺ ചോർത്തലിൽ സുപ്രീംകോടതി വിധി നാളെ. വിധി പറയുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. ഏത് തരം അന്വേഷണം വേണമെന്നതിൽ നാളെ തീരുമാനം ഉണ്ടാവും. സുപ്രീംകോടതി മേൽനോട്ടത്തിലുളള വിദഗ്ധ സമിതിയുടെ സ്വഭാവവും വ്യക്തമാക്കും. പെഗാസസ് ഫോൺ നീരീക്ഷണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്. കഴിഞ്ഞ മാസം പതിമൂന്നിന് കേസ് ഉത്തരവിനായി മാറ്റിവെച്ചു.

കഴിഞ്ഞ മാസം 23 ന് മറ്റൊരു കേസിൽ വാദം കേൾക്കവേ ഉത്തരവ് വൈകുന്നതിൽ ചീഫ് ജസ്റ്റിസ് എൻ വി രമണ വിശദീകരണം നല്‍കി. അന്വേഷണത്തിന് വിദഗ്ധ സമിതി ഉണ്ടാകുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. എന്നാല്‍ വിദഗ്ധ സമിതിയുടെ സ്വഭാവം എന്തെന്ന് കോടതി പറഞ്ഞിരുന്നില്ല. ഈ സമിതിയിലേക്ക് കണ്ടെത്തിയ ചിലർ അസൗകര്യം അറിയിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ് വൈകുന്നതെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...