പത്തനംതിട്ട നഗരസഭയുടെ അഞ്ചു ലക്ഷം രൂപ ആവിയായിപ്പോയി ; ആര്‍ക്കും പരാതിയില്ല – അന്വേഷണവും ഇല്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഞ്ചു ലക്ഷത്തിലധികം രൂപ അടച്ച് മൂന്നു വർഷം കാത്തിരുന്നിട്ടും മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിൽ നിന്നും പത്തനംതിട്ട നഗരസഭയിലെ രോഗികൾക്ക് വിതരണം ചെയ്യാൻ മരുന്നോ ഉപകരണങ്ങളോ ലഭിച്ചിട്ടില്ല. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് പത്തനംതിട്ട നഗരസഭ, ലോക്കൽ ഫണ്ട് ഓഡിറ്റ്, പത്തനംതിട്ട ജനറൽ ആശുപത്രി എന്നീ ഓഫീസുകളിലെ വിവരാവകാശ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്.

സാന്ത്വന പരിപാലന പദ്ധതി പ്രകാരം ശയ്യാവലംബികളായ രോഗികൾക്കുള്ള മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനു 31.03.2018 ലെ ട്രഷറി ബിൽ നമ്പർ 8/2017-18 പ്രകാരം 509802 -/ രൂപ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിനു പത്തനംതിട്ട നഗരസഭ ഓഫീസിൽ നിന്നും നൽകിയിരുന്നതാണ്. എന്നാല്‍ ഈ ഇനത്തില്‍ മരുന്നുകളോ ഉപകരണങ്ങളോ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ സ്റ്റോറിൽ നാളിതുവരെ ലഭിച്ചിട്ടില്ല എന്നാണ്  പത്തനംതിട്ട ജനറൽ ആശുപത്രിയിലെ  വിവരാവകാശ ഉദ്യോഗസ്ഥൻ രേഖാമൂലം വ്യക്തമാക്കിയത്.

മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിൽ പണം അടച്ചിട്ടും മരുന്നുകളും ഉപകരണങ്ങളും ലഭിച്ചിട്ടില്ലെന്ന്  അന്വേഷണത്തിൽ കണ്ടതായും ആയതിനു നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ലോക്കൽ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടറും പത്തനംതിട്ട നഗരസഭയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും അതിനും നഗരസഭ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

പണം അടച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും മരുന്നുകളും ഉപകരണങ്ങളും ലഭിച്ചിട്ടില്ല എന്നത് ഗൗരവമായ വീഴ്ചയാണെന്നും ആയതിനെ സംബന്ധിച്ചു അന്വേഷിക്കണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്  റഷീദ് ആനപ്പാറ മുഖ്യമന്ത്രി, പത്തനംതിട്ട ജില്ലാ കളക്ടർ, നഗരകാര്യ ഡയറക്ടർ ,പത്തനംതിട്ട നഗരസഭാ ചെയർമാൻ, പത്തനംതിട്ട നഗരസഭാ സെക്രട്ടറി, പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...