2024ൽ യുപിഐ പേയ്മെന്റ് ഈസിയാക്കാൻ അ‌റിയേണ്ട കാര്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ ഓൺ​ലൈൻ ഇടപാടുകളിൽ വൻ കുതിച്ചുചാട്ടമാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ആളുകൾ കൂടുതലായി ഓൺ​ലൈൻ പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. കൈയിൽ കൊണ്ടുനടക്കാതെ തന്നെ ആർക്കും പണം ​കൈമാറാൻ സാധിക്കുന്ന നിലയിലേക്ക് ഇന്ന് കാര്യങ്ങളെത്തിയിരിക്കുന്നു. അ‌തിൽ മുഖ്യപങ്ക് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് എന്ന യുപിഐ സംവിധാനത്തിനാണ്.എന്നാൽ പുതിയ വർഷത്തിലേക്ക് കടന്നതോടെ യുപിഐ ഇടപാടുകളുടെ ചുമതലയുള്ള നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കൊണ്ടുവന്ന ചില മാറ്റങ്ങൾ നടപ്പിലാക്കാൻ പോവുകയാണ്.

മികച്ച രീതിയിലും സുരക്ഷിതമായും യുപിഐ ഇടപാട് കൂടുതൽ മെച്ചപ്പെടണമെങ്കിൽ കാലോചിതമായ മാറ്റങ്ങൾ ആവശ്യമാണ്. അ‌ത്തരം ചില മാറ്റങ്ങൾ 2024ൽ യുപിഐ ഇടപാടുകളിലേക്ക് എത്തുന്നു. നിഷ്‌ക്രിയ യുപിഐ ഐഡികൾ നിർത്തലാക്കുക, യുപിഐ ഇടപാടുകളുടെ പരിധി ഉയർത്തുക, ഇന്റർചേഞ്ച് ഫീസ് ഈടാക്കുക, യുപിഐ ഇടപാടുകളുടെ സമയപരിധി വർധിപ്പിക്കുക, പുതിയ യുപിഐ ഫീച്ചറുകൾ കൊണ്ടുവരിക, യുപിഐ എടിഎമ്മുകൾ വ്യാപകമാക്കുക തുടങ്ങി യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് ഈ വർഷം ഒരുപാട് മാറ്റങ്ങളാണ് എത്തുന്നത്.

നിഷ്‌ക്രിയ യുപിഐ ഐഡികൾ നിർത്തലാക്കി. 12 മാസത്തിലേറെയായി യാതൊരു ഇടപാടും നടത്താത്ത യുപിഐ ഐഡികളും നമ്പറുകളും പ്രവർത്തനരഹിതമാക്കാൻ Paytm, Google Pay, PhonePe, ബാങ്കുകൾ തുടങ്ങിയ പേയ്മെന്റ് ആപ്പുകളോട് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപാട് പരിധി ഉയർത്തൽ: മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം ഉയർന്ന ഓൺലൈൻ പേയ്‌മെന്റുകൾ സാധ്യമാക്കിക്കൊണ്ട് ആർബിഐ അടുത്തിടെ ആശുപത്രികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും യുപിഐ ഇടപാട് പരിധി 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. മറ്റ് യുപിഐ ഇടപാടുകളുടെ പരമാവധി പ്രതിദിന പേയ്മെന്റ് പരിധി ഒരു ലക്ഷം രൂപയായിരിക്കും. പേയ്മെന്റിന് സമയപരിധി: മുമ്പ് ഇടപാടുകൾ നടത്താത്ത ഒരു അക്കൗണ്ടിലേയ്ക്ക് (ആദ്യമായി നടത്തുന്ന ഇടപാടുകൾ) 2,000 രൂപയിൽ കൂടുതലുള്ള പേയ്മെന്റിന് നാല് മണിക്കൂർ സമയ പരിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് പണം അയച്ച് 4 മണിക്കൂറിനു ശേഷം മാത്രമേ പണം മറ്റേ അക്കൗണ്ടിൽ ക്രെഡിറ്റ് ആകൂ. ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായാണ് ഈ പരിഷ്കാരം.

ടാപ്പ് ആൻഡ് പേ ഫീച്ചർ: യുപിഐ ഉപയോക്താക്കൾക്കായി ‘ടാപ്പ് ആൻഡ് പേ’ ഫീച്ചർ ഉടൻ ആക്ടിവേറ്റ് ചെയ്യാൻ കഴിയുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഇണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.കൂടാതെ ഇനി ഉപയോക്താക്കൾ മറ്റൊരാൾക്ക് യുപിഐ ആപ്പുകൾ ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുമ്പോൾ, ആ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിന്റെ യഥാർത്ഥ പേര് സ്‌ക്രീനിൽ കാണിക്കും. യുപിഐ എടിഎം: ഹിറ്റാച്ചി പേയ്‌മെന്റ് സർവീസസ്, എൻപിസിഐയുമായി സഹകരിച്ച്, QR കോഡ് സ്കാനിംഗിലൂടെ പണം പിൻവലിക്കാൻ അനുവദിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ UPI-ATM ആരംഭിച്ചു. ഇത് രാജ്യവ്യാപകമായി അ‌വതരിപ്പിക്കാൻ പോവുകയാണ്. ഈ എടിഎമ്മുകൾ വഴി ഉപയോക്താക്കൾക്ക് ക്യൂആർ കോഡിന്റെ സഹായത്തോടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പണം പിൻവലിക്കാൻ സാധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...

ഡൽഹി എസ്.ഐ.ആർ പ്രക്രിയയിൽ വ്യാപക ക്രമക്കേട് ആരോപണം; ബൂത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്

0
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നടപടികള്‍ക്ക് മുന്‍പ് 729 വോട്ടര്‍മാരുണ്ടായിരുന്ന പോളിങ് ബൂത്തിലെ കരട്...

ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ വൈദ്യുതി മുടങ്ങി; മൊബൈൽ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ മത്സരങ്ങൾ നടത്തി

0
പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് പവര്‍കട്ട് കാരണം വൈകി. ചിറ്റൂര്‍ നെഹ്റു...

കഴുത്തിൽ ടയർ കുടുങ്ങി ബുദ്ധിമുട്ടുന്ന നിലയിൽ കാട്ടാനയെ കണ്ടെത്തി; അസമിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

0
ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ...