കടബാധ്യത ; മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ പുതുപാളയത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനെയും അമ്മയെയും മൂന്നു മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴും എട്ടും വയസുള്ള രണ്ടു പെണ്‍മക്കളും അഞ്ചുവയസുള്ള ആണ്‍കുട്ടിയുമാണ്‌ മരിച്ചത്.

സ്ഥലത്തെത്തിയ പോലീസ് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനായി വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. കടബാധ്യത മൂലം ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ബന്ധുക്കളും അയല്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു മക്കളെയും കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും വിശദമായ അന്വേഷണം നടത്തുകയെന്നും പോലീസ് അറിയിച്ചു.

മരിച്ച ഗൃഹനാഥന്റെ  മൃതദേഹത്തിനു സമീപത്തുനിന്ന് ലഭിച്ച ഒരു കുറിപ്പില്‍ കടബാധ്യതയെക്കുറിച്ച്‌ സൂചനയുണ്ട്. കടം വാങ്ങിയ പണം തിരികെ നല്‍കാനാകാത്തതില്‍ ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പാണ് കണ്ടെടുത്തത്.

കഴിഞ്ഞ ദിവസം വീട്ടിലെ ആരെയും പുറത്തു കണ്ടില്ല. ഇതേത്തുടര്‍ന്ന് രാവിലെ വീട്ടിലെത്തിയ അയല്‍വാസിയാണ് കിടപ്പുമുറിയിലും ഹാളിലുമായി തൂങ്ങി മരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവമറിഞ്ഞ് പട്ടാളി മക്കള്‍ കക്ഷി നേതാവ് എസ് രാംദാസ് സ്ഥലം സന്ദര്‍ശിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ക്കോ ​​നിങ്ങള്‍ക്കറിയാവുന്ന ആര്‍ക്കെങ്കിലുമോ സഹായം ആവശ്യമുണ്ടെങ്കില്‍, ഈ ഹെല്‍പ്പ് ലൈനുകളില്‍ ഏതിലെങ്കിലും വിളിക്കുക( ആശ്ര (മുംബൈ) 022-27546669, സ്നേഹ (ചെന്നൈ) 044-24640050, സുമൈത്രി (ഡല്‍ഹി) 011-23389090, കൂജ് (ഗോവ) 0832- 2252525, ജീവന്‍ (ജംഷഡ്പൂര്‍) 065-76453841, പ്രതീക്ഷ (കൊച്ചി) 048-42448830, മൈത്രി (കൊച്ചി) 0484-2540530, റോഷ്നി (ഹൈദരാബാദ്) 040-66202000, ലൈഫ് ലൈന്‍ 033-64643267 (കൊല്‍ക്കത്ത))

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...