അഞ്ച് ചീറ്റകളെ കൂടി ഉൾവനത്തിലേക്ക് തുറന്ന് വിടാനൊരുക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്ത് അഞ്ച് ചീറ്റകളെ കൂടി ഉൾവനത്തിലേക്ക് തുറന്നു വിടാനുള്ള തയ്യാറെടുപ്പുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. മൺസൂണിന് മുൻപാണ് ചീറ്റകളെ ഉൾവനത്തിലേക്ക് തുറന്നു വിടുക. സാധാരണയായി കാലാവസ്ഥ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും, ഭക്ഷണവും പാർപ്പിടവും കണ്ടെത്താനും ബുദ്ധിമുട്ടുള്ളതിനാൽ മൺസൂൺ കാലയളവിൽ മൃഗങ്ങളെ ഉവനത്തിലേക്ക് തുറന്നു വിടാറില്ല. അതിനാലാണ് ജൂണിൽ മൺസൂൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഇവയെ പുതിയ വാസ സ്ഥലങ്ങളിലേക്ക് മാറ്റുന്നത്.

മൂന്ന് പെൺ ചീറ്റകളെയും, രണ്ട് ആൺ ചീറ്റകളെയുമാണ് ഉൾവനത്തിലേക്ക് തുറന്നു വിടുന്നത്. ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ നിന്നും പുറത്തു കടക്കാൻ അനുവദിക്കുമെന്നും, അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് കടക്കാത്ത പക്ഷം അവയെ തിരിച്ചു പിടിക്കില്ലെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ വർഷം മാർച്ചിൽ ഒബൻ, ആശ എന്നെ വിളിപ്പേരുകൾ ഉള്ള രണ്ട് ചീറ്റകളെ ഉൾവനത്തിലേക്ക് തുറന്നു വിട്ടിരുന്നു. കഴിഞ്ഞ വർഷം നമീബിയയിൽ നിന്ന് അഞ്ച് ചീറ്റകളെയും, ഈ വർഷം സൗത്ത് ആഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെയുമാണ് രാജ്യത്ത് എത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...