ഉത്തര്‍പ്രദേശ്: വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷമായിട്ടും ഗര്‍ഭിണിയാകാത്തതിന് 33കാരിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്‍കി കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ആണ് സംഭവം നടന്നത്. സാലി ബീഗം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. തനിക്ക് വീട്ടുകാര്‍ വിഷം നല്‍കിയെന്ന് സഹോദരി പറഞ്ഞതായി സഹോദരന്‍ ഗൗസ് മുഹമ്മദ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 15 വര്‍ഷം മുന്‍പാണ് സാലി ബീഗം ഫിറോസ് അഹമ്മദ് എന്നയാളെ വിവാഹം കഴിച്ചത്.
എന്നാല്‍ കുട്ടിയുണ്ടാകത്തതിന്റെ പേരില്‍ സാലിയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി യുവതിയുടെ സഹോദരന്‍ പറയുന്നു. കഴിഞ്ഞ ദിവസമുണ്ടായ വഴക്കിനെ തുടര്‍ന്ന് സഹോദരി തന്നെ വിളിച്ചെന്നും ഭര്‍തൃവീട്ടുകാര്‍ തനിക്ക് വിഷം നല്‍കിയ വിവരം അറിയിച്ചെന്നും ഗൗസ് മുഹമ്മദ് പറഞ്ഞു. തുടര്‍ന്ന് താന്‍ സഹോദരിയുടെ വീട്ടിലെത്തി ഉടന്‍ തന്നെ സാലിയെ സിറത്തുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹമ്മദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിനും നാല് കുടുംബാംഗങ്ങള്‍ക്കുമെതിരെ കദാ ധാം പോലീസ് കേസെടുത്തു.