Saturday, June 1, 2024 11:59 pm

അയോധ്യ മാത്രമല്ല, ജനക്പൂർ മുതൽ രാമേശ്വരം വരെ, ശ്രീരാമ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങൾ

For full experience, Download our mobile application:
Get it on Google Play

അയോധ്യ രാമജന്മഭൂമിയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി നിൽക്കുകയാണ്. ജനുവരി 22 നാണ് വിശ്വാസികൾ കാത്തിരിക്കുന്ന ആ പുണ്യ ദിനം. 24ന് ക്ഷേത്രം വിശ്വാസികൾക്കായി തുറന്നുകൊടുക്കും. ഭാരതീയ വിശ്വാസങ്ങളിലും ഇതിഹാസങ്ങളിലും ശ്രീരാമന്‍റെ നാമം എന്നും അജയ്യമാണ്. ധൈര്യത്തിന്റെയും ധർമ്മത്തിന്‍റെയും പ്രതീകമായാണ് ശ്രീരാമനെ വിശ്വാസം കാണുന്നത്. വാൽമീകി രചിച്ച രാമായണമെന്ന ഇതിഹാസത്തിൽ രാമന്‍റെ സംഭവബഹുലമായ ജീവിതം കൃത്യമായി വിവരിക്കുന്നുണ്ട്. ഇതാ ശ്രീരാമൻ സന്ദർശിച്ചു എന്നു വിശ്വസിക്കപ്പെടുന്ന, രാമന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.
അയോധ്യ
ശ്രീ രാമന്റെ ജീവിതം ആരംഭിക്കുന്നത് അയോധ്യയിൽ നിന്നാണ്. രാമൻ ജനിച്ചതും വളർന്നതും സീത ദേവിയുമൊത്തുള്ള ജീവിതം ആരംഭിച്ചതുമെല്ലാം അയോധ്യയിൽ നിന്നാണെന്നാണ് വിശ്വാസം പറയുന്നത്. വനവാസത്തിന് പോകാൻ ഇറങ്ങുന്നതു വരെ രാമന്‍റെ ഭവനം ഇതായിരുന്നു. രാമജന്മഭൂമിയിലാണ് ഇപ്പോൾ അയോധ്യയിലെ ശ്രീരാമ ക്ഷേത്രം ഉയരുന്നത്. ശ്രീരാമന്റെ ജീവിതത്തിലെ പല സന്ദര്‍ഭങ്ങൾക്കും സാക്ഷ്യം വഹിച്ച സരയൂ നദിയുടെ തീരത്തായാണ് ക്ഷേത്രം ഉയർന്നിരിക്കുന്നത്. കിഴക്കുവശത്തുകൂടി പ്രവേശിച്ച് തെക്കുവശം വഴി പുറത്തേക്കിറങ്ങുന്ന രീതിയിലാണ് നിർമാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ജനക്പൂർ, നേപ്പാൾ
ശ്രീരാമന്‍റെ ജീവിത്തിലെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ച സ്ഥലമാണ് നേപ്പാളിലെ ജനക്പൂര്‍. സീതാദേവിയുടെ ജന്മസ്ഥലവും രാമന്‍റെയും സീതാദേവിയുടെയും വിവാഹം നടന്നതും ഇവിടെ വെച്ചാണ് . സീതാ ദേവിക്കായി സമര്‍പ്പിച്ചിരിക്കുന്ന ജാനകി മന്ദിർ ആണ് ഇവിടുത്തെ പ്രധാന ആകർഷണം. റാം-ജാനകി ക്ഷേത്രം എന്നും ഇതിനു പേരുണ്ട്. മൂന്നു നിലകളിലായി പണികഴിപ്പിച്ചിരിക്കുന്ന ക്ഷേത്രം തറനിരപ്പില്‍ നിന്നും 50 മീറ്റര്‍ ഉയരത്തിലാണുള്ളത്.

പ്രയാഗ്രാജ്
രാമായണത്തിലെ പ്രധാനപ്പെട്ട ഇടങ്ങളിൽ മറ്റൊന്നാണ് ഇന്നത്തെ പ്രയാഗ് രാജ് ആയ അലഹബാദ്. വനവാസത്തിന് പുറപ്പെടുന്നതിന് മുൻപ് രാമനും ലക്ഷമണനും സീതയും ഇവിടുത്തെ ത്രിവേണി സംഗമത്തിൽ മുങ്ങിനിവർന്ന ശേഷമാണ് പോയതെന്നാണ് വിശ്വാസം. 12 വര്‍ഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയ്ക്കും പ്രയാഗ്രാജ് പ്രസിദ്ധമാണ്. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുകൂടലാണ് ഇവിടെ നടക്കുന്നത്.
ദണ്ഡകാരണ്യം
രാമായണത്തിലെ പലസംഭവങ്ങൾക്കും സാക്ഷിയായ സ്ഥലമാണ് ദണ്ഡകാരണ്യം. വനവാസക്കാലത്ത് രാമനും സീതയും ലക്ഷ്മണനും ദണ്ഡകാരണ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളോളം ചെലവഴിച്ചിട്ടുണ്ടത്രെ. ഛത്തീസ്ഗഡിലെ ജഗദല്‍പൂരിന് അടുത്തായാണ് ബസ്തർ സ്ഥിതി ചെയ്യുന്നത്.
രാമേശ്വരം
രാമ-രാവണ യുദ്ധം വിജയിച്ച് വന്ന രാമൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ച സ്ഥലമാണ് രാമേശ്വരമത്രെ. ശ്രീരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം. ഇന്ന് ഭാരതത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്ന് കൂടിയാണ് രാമേശ്വരം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

10 വയസ്സുള്ള പെൺകുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമം ; താമരശ്ശേരിയിൽ 51കാരൻ അറസ്റ്റിൽ

0
കോഴിക്കാട്: 10 വയസുള്ള പെൺകുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ 51കാരൻ അറസ്റ്റിൽ....

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിച്ചു ; 18 കാരന് ദാരുണാന്ത്യം

0
വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. വാൽപ്പാറയ്ക്കടുത്ത് പുതുക്കാട്...

‘ടൈം ടു ട്രാവൽ’ ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ് ; 1,177 രൂപ മുതൽ...

0
വരുന്ന സെപ്തംബർ മാസത്തിനുള്ളിൽ യാത്ര ചെയ്യുന്നതിന് പ്ലാനുണ്ടോ..? എങ്കിലിതാ എയർ ഇന്ത്യ...

ചെറുതോണിയിൽ ആരാധനാലയത്തിൽ പോയ രണ്ട് ആൺകുട്ടികളെ കാണാതായി ; തൊടുപുഴയിൽ കണ്ടെത്തി

0
ഇടുക്കി: ചെറുതോണിയിൽ രണ്ട് കുട്ടികളെ കാണാതായി. ചെറുതോണി സ്വദേശികളായ അജോൺ റോയ്...