‘ടൈം ടു ട്രാവൽ’ ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ് ; 1,177 രൂപ മുതൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം

For full experience, Download our mobile application:
Get it on Google Play

വരുന്ന സെപ്തംബർ മാസത്തിനുള്ളിൽ യാത്ര ചെയ്യുന്നതിന് പ്ലാനുണ്ടോ..? എങ്കിലിതാ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വമ്പൻ ഓഫർ… ‘ടൈം ടു ട്രാവൽ’ എന്ന പേരിലുള്ള ഓഫർ പ്രകാരം 1,177 രൂപ മുതൽ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം.. 2024 സെപ്റ്റംബർ 30 വരെയുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകൾക്ക് യാത്രക്കാർക്ക് ഓഫർ ലഭിക്കും. ജൂൺ 3 വരെ മാത്രമേ ഇതനുസരിച്ചുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകൂ. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ്, ആപ്പ്, മറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ട്രാവൽ ഏജന്റുമാർക്ക് ₹1,198 മുതലുള്ള നിരക്കുകളിൽ ടിക്കറ്റ് ലഭിക്കും. airindiaexpress.com-ൽ നേരിട്ട് ബുക്ക് ചെയ്യുന്നവർക്ക് ₹1,177 മുതൽ കുറഞ്ഞ ‘എക്സ്പ്രസ് ലൈറ്റ്’ നിരക്കുകൾ മാത്രം നൽകിയാൽ മതി. ക്യാബിൻ ബാഗേജുമായി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മാത്രമായി പ്രത്യേക നിരക്കുകൾ ആണ് ഈടാക്കുന്നത്. കൂടാതെ യാത്രക്കാർക്ക് 3 കിലോ ക്യാബിൻ ബാഗേജ് ചാർജില്ലാതെ മുൻകൂട്ടി ബുക്ക് ചെയ്യാനും കുറഞ്ഞ നിരക്കിലുള്ള ചെക്ക്-ഇൻ ബാഗേജുകൾ കൊണ്ടുപോകാനും അവസരമുണ്ട് . ഇതിനുള്ള നിരക്കുകൾ 1000 രൂപ മുതലാണ് ആരംഭിക്കുന്നത്. ടാറ്റാ ന്യൂപാസ് റിവാർഡ് പ്രോഗ്രാമിലുള്ളവർക്ക് ഭക്ഷണം, ഇരിപ്പിടം, ബാഗേജ്, ക്യാൻസലേഷൻ എന്നിവക്ക് ഡിസ്കൌണ്ട് ലഭിക്കും. കൂടാതെ 8% ന്യൂകോയിനുകൾ വരെ നേടാനാകും. വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, എസ്എംഇകൾ, സായുധ സേനാംഗങ്ങൾ എന്നിവർക്ക് പ്രത്യേക നിരക്കുകൾ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....