ഐപിഎല്‍ ലേലത്തിന് മുമ്പ് നിലനിര്‍ത്താനാവുക 5 കളിക്കാരെ ; ബിസിസിഐയുടെ നിര്‍ണായക തീരുമാനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ഓരോ ടീമിനും പരമാവധി എത്ര കളിക്കാരെ നിലനിര്‍ത്താനാവുമെന്ന കാര്യത്തില്‍ ബിസിസിഐയുടെ നിര്‍ണായക തീരുമാനം ഇന്ന് പുറത്തുവരുമെന്ന് റിപ്പോര്‍ട്ട്. ഓരോ ടീമുകള്‍ക്കും പരമാവധി അഞ്ച് കളിക്കാരെ നിലനിര്‍ത്താമെന്നും എന്നാല്‍ റൈറ്റ് ടു മാച്ച് ഓപ്ഷന്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ട്. അഞ്ച് കളിക്കാരെ നിലനിര്‍ത്താന്‍ അവസരം ലഭിക്കുന്നത് മുംബൈ ഇന്ത്യൻസിന് അനുഗ്രഹമാകും. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പുറമെ ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ എന്നിവരെ ടീമിനൊപ്പം നിലനിര്‍ത്താന്‍ മുംബൈക്കാവും. അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്സസ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനൊപ്പം രവീന്ദ്ര ജഡേജയെയും പതിരാനയെയും നിലനിര്‍ത്തുമെന്ന് ഉറപ്പാണ്.

മുന്‍ നായകന്‍ എം എസ് ധോണിയെ ചെന്നൈ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്. വിരമിച്ച കളിക്കാരെ അണ്‍ ക്യാപ്ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ചെന്നൈയുടെ ആവശ്യത്തെ ടീം ഉടമകളുടെ യോഗത്തില്‍ മറ്റ് ടീമുകള്‍ എതിര്‍ത്തിരുന്നു.ഒന്നില്‍ കൂടുതല്‍ വിദേശ താരങ്ങലെ നിലനിര്‍ത്താന്‍ അനുവദിക്കുമോ എന്നും കണ്ടറിയേണ്ട കാര്യമാണ്. നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യവാരമോ ആയിട്ടായിരിക്കും ഐപിഎല്‍ മെഗാ താരലേലം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഐപിഎല്ലില്‍ രണ്ട് മെഗാ താരലേലങ്ങളാണ് നടന്നത്. 2014ലും 2018ലുമായിരുന്നു ഇത്. 2021ല്‍ നടക്കേണ്ടിയിരുന്ന മെഗാ താരലേലം കൊവിഡിനെത്തുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റിയിരുന്നു. പിന്നീട് 2022ല്‍ പുതിയ രണ്ട് ടീമുകള്‍ കൂടി ഉള്‍പ്പെട്ട സാഹചര്യത്തിലായിരുന്നു താരലേലം നടന്നത്. ലഖ്നൗവും ഗുജറാത്ത് ടൈറ്റന്‍സുമാണ് പുതുതായി എത്തി ടീമുകള്‍. 2022ലേതുപോലെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന താരലേലമായിരിക്കും ഇത്തവണയും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...