ജമ്മു കശ്മീരില്‍ വന്‍ ഭീകരവേട്ട ; അഞ്ചുഭീകരരെ വധിച്ചു ; തിരച്ചിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ജമ്മു കശ്മീരില്‍ വന്‍ ഭീകരവേട്ട. കുപ്‍വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചുഭീകരരെ വധിച്ചു. കൊല്ലപ്പെട്ട അഞ്ചുപേരും പാക് ഭീകരരാണ്. കൂടുതല്‍ പേരുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുന്നു. കുപ്‌വാരയിലെ സമീപകാലത്തെ മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇന്ന് പുലര്‍ച്ചെയുണ്ടായത്. കരസേനയുടെയും പൊലീസിന്‍റെയും സംയുക്ത സംഘം ഭീകരരെ നേരിട്ടു. നിയന്ത്രണരേഖയില്‍നിന്ന് ഏറെ അകലെയില്ലാത്ത ജുമാഗുണ്ഡിലെ വനമേഖലയിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. നിയന്ത്രരേഖവഴി ഭീകരര്‍ നുഴഞ്ഞുകയറിയതായുള്ള കൃത്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

അഞ്ച് വിദേശ ഭീകരരെ വധിച്ചെന്നും തിരച്ചില്‍ തുടരുകയാണെന്നും ജമ്മു കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച മച്ചില്‍ മേഖലയില്‍ രണ്ട് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. കുപ്‍വാര വഴിയുള്ള ഈ വര്‍ഷത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമമായിരുന്നു ഇതെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. പൂഞ്ചിലും രജൗറിയിലുമായിരുന്നു നേരത്തെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ രൂക്ഷമായിട്ടുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...