Sunday, May 5, 2024 5:48 pm

ദമ്പതി വധക്കേസ് സിബിഐ ഏറ്റെടുത്തിട്ട് 5 വര്‍ഷം പിന്നിട്ടു ; എങ്ങുമെത്താതെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി ഇട്ടിയപ്പാറ ദമ്പതി വധക്കേസ് സിബിഐ ഏറ്റെടുത്ത് 5 വർഷമായിട്ടും എങ്ങുമെത്താതെ അന്വേഷണം. 3 തവണ സിബിഐ വീട്ടിലെത്തി പരിശോധന നടത്തിയതല്ലാതെ കാര്യമായ പുരോഗതി ഇല്ല. റാന്നി ഇട്ടിയപ്പാറ എസ്‌സി യുപി സ്കൂളിന് സമീപം ചുഴുകുന്നേൽ ജോർജ് ജോൺ (75), ഭാര്യ കുഞ്ഞൂഞ്ഞമ്മ ജോൺ (72) എന്നിവർ 2014 ഡിസംബർ 16നാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. ശ്വാസംമുട്ടിയതും കഴുത്തിനും തലയ്ക്കുമേറ്റ ആഘാതവുമാണ് കുഞ്ഞൂഞ്ഞമ്മയുടെ മരണ കാരണം.

ജോർജിന്‍റെ കഴുത്തിൽ ചെറുതും വലുതുമായ 5 മുറിവുകൾ ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് തോക്കും 4 വെടിയുണ്ടയും കണ്ടെടുത്തെങ്കിലും അത് കാര്യമായി പരിഗണിച്ചില്ല. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജോർജ് ജോൺ ആത്മഹത്യ ചെയ്തുവെന്ന് വരുത്തിത്തീർക്കാനായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപേ ലോക്കൽ പോലീസിന്‍റെ ശ്രമം. കുഞ്ഞൂഞ്ഞമ്മയുടെ 2 സ്വർണമാലകൾ, 3 വളകൾ, കമ്മൽ എന്നിവ നഷ്ടപ്പെട്ടതും പരിഗണിക്കാതെയായിരുന്നു അന്വേഷണം. ശരീരത്തിന്‍റെ ചലനശേഷി നഷ്ടപ്പെട്ട കിടപ്പുരോഗിയായ ജോർജിന് ഒരിക്കലും ഭാര്യയെ കൊലപ്പെടുത്താൻ കഴിയില്ലെന്ന് വിദേശത്ത് നിന്നെത്തിയ മകൾ ഡോ. ജിക്കി ജോൺ, മരുമകൾ ബിബു തോമസ് എന്നിവർ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഇതിന് ശേഷമാണ് അന്വേഷണത്തിൽ അൽപം പുരോഗതി ഉണ്ടായത്.

തുടർന്ന് ഇവരുടെ വീടിന്‍റെ ഔട്ട്ഹൗസിൽ വാടകയ്ക്കു താമസിച്ച യുപി സ്വദേശി ഫക്രുദീനെ (42) അറസ്റ്റ് ചെയ്തു. ഇയാളുടെ മൊഴി പ്രകാരം യുപി സ്വദേശികളായ ഇല്യാസ്, സഹോദരൻ സമീർ എന്നിവരെയും പോലീസ് പിടികൂടി. എന്നാൽ വ്യാജരേഖ ചമച്ച് ജാമ്യമെടുത്ത ശേഷം ഇവർ മുങ്ങി. യഥാർഥ പ്രതികളെ കണ്ടെത്തണമെന്ന മകളുടെ പരാതിയെ തുടർന്ന് ഹൈക്കോടതി 2017 ഡിസംബർ 22ന് കേസന്വേഷണം സിബിഐക്ക് വിട്ടു. 2018 ഫെബ്രുവരി 12ന് സിബിഐ അന്വേഷണം തുടങ്ങി. 3 തവണ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. എന്നിട്ടും ഇതുവരെ പ്രതികളെ പിടികൂടാനായില്ല.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം മെയ് 7ന് ; ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തും

0
പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തലിനായി കെ.പി.സി.സി നിർദ്ദേശപ്രകാരം ജില്ലാ കോൺഗ്രസ്...

പത്തനംതിട്ട ഏറത്ത് കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി

0
പത്തനംതിട്ട: ഏറത്ത് കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി....

താനൂരിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരുക്ക്

0
മലപ്പുറം : താനൂർ പുത്തൻതെരുവിൽ നിയന്ത്രണംവിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ...

ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു

0
തൃശ്ശൂർ : ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദൻകുട്ടി) അന്തരിച്ചു. തൃശ്ശൂർ അമല ആശുപത്രിയിലായിരുന്നു...