നെക്ലലേസുമായി കടന്നു കളഞ്ഞ യുവാവിനായി തിരച്ചില്‍ ആരംഭിച്ചു ; സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : നെക്ലലേസുമായി കടന്നു കളഞ്ഞ യുവാവിനായി തിരച്ചില്‍ ആരംഭിച്ചു. സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. സ്വര്‍ണവള വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് ജ്വല്ലറിയില്‍നിന്ന് രണ്ടര പവന്‍റെ നെക്ലസുമായി കടന്നു. ഇന്നലെ ഉച്ചയ്ക്ക് ആണ് അടൂര്‍ സെന്‍ട്രല്‍ ജംക്ഷനിലെ മുഗള്‍ ജ്വല്ലറിയില്‍ സംഭവം നടന്നത്.

കുഞ്ഞുങ്ങള്‍ക്കുള്ള ചെറിയ വള വേണമെന്ന് പറഞ്ഞെത്തിയ യുവാവാണ് കൗണ്ടറില്‍ നിന്ന് നെക്ലസുമായി കടന്നത്. യുവാവ് നോക്കിയ ശേഷം ഭാര്യ വന്നിട്ട് എടുക്കാമെന്ന് പറഞ്ഞ് മാറിനിന്നു. ഈ സമയം സ്വര്‍ണം വാങ്ങാന്‍ വേറെ ആളുകളെത്തി. അവര്‍ക്ക് ജീവനക്കാര്‍ സ്വര്‍ണം കാണിച്ചു കൊടുക്കുന്നതിനിടയിലാണ് യുവാവ് നെക്ലസുമെടുത്ത് ഓടിപ്പോയതെന്ന് ജ്വല്ലറി ജീവനക്കാര്‍ പറഞ്ഞു. കെപി റോഡിലൂടെ തട്ട റോഡിലേക്ക് ഓടിപ്പോയ യുവാവിനെ ജീവനക്കാര്‍ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ജ്വല്ലറിയിലെയും സമീപ സ്ഥാപനങ്ങളിലെയും സിസിടിവിയില്‍ യുവാവിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ വെച്ച് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...