കോന്നി : വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് അന്‍പതോളം പേര്‍ സി പി ഐ യില്‍ ചേര്‍ന്നു. കലഞ്ഞൂർ ലോക്കൽ കമ്മറ്റിയിയുടെ പരിധിയിലുള്ള പാടം മേഖലയിൽ നിന്നുള്ളവരാണ് എല്ലാവരും. സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയൻ സ്വീകരണ യോഗം ഉത്ഘാടനം ചെയ്തു. കലഞ്ഞൂർ ലോക്കൽ കമ്മറ്റിയംഗം എ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടേറിയേറ്റംഗം റ്റി തുളസീധരൻ, പത്തനാപുരം മണ്ഡലം സെക്രട്ടേറിയേറ്റംഗം മാങ്കോട് അശോകൻ, മാങ്കോട് ലോക്കൽ സെക്രട്ടറി ബിജു, ഹരികുമാർ, ബ്രാഞ്ച് സെക്രട്ടറി കെ പി റഹീം തുടങ്ങിയവർ സംസാരിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളില്‍ നിന്ന് അന്‍പതോളം പേര്‍ സി.പി.ഐയില്‍ ചേര്‍ന്നു
RECENT NEWS
Advertisment