Thursday, December 12, 2024 2:21 pm

സിഡിഎസ് അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ വീതം യാത്രാബത്ത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിഡിഎസ് അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ വീതം യാത്രാബത്ത. കുടുംബശ്രീ പ്രവർത്തകർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സമ്മാനമാണ് സിഡിഎസ് അംഗങ്ങൾക്ക് യാത്രാബത്ത അനുവദിക്കാനുള്ള തീരുമാനമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ചെയർപേഴ്സൺ ഒഴികെയുള്ള അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത അനുവദിക്കാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുന്നത്. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ താഴെത്തട്ടില്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍. ഇവരുടെ വിലമതിക്കാനാവാത്ത സേവനത്തിനുള്ള സർക്കാരിന്റെ അംഗീകാരമാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീയുടെ പ്രവർത്തനങ്ങളെ കൂടുതൽ ഊർജസ്വലമാക്കുന്നതിന് ഈ ആനുകൂല്യം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18367ത്തോളം വരുന്ന സിഡിഎസ് അംഗങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. ആനുകൂല്യം നൽകുന്നതിന് പ്രതിവർഷം 11 .02 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. യാത്രാ ബത്ത ഉടൻ വിതരണം ചെയ്ത് തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കുടുംബശ്രീ സിഡിഎസ് അംഗങ്ങൾക്ക് യാത്രാ ആനുകൂല്യം നൽകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കുടുംബശ്രീ പ്രവർത്തകരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2021ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ബജറ്റിലാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും

0
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിക്കാന്‍...

ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ഏരിയാ കൺവെൻഷൻ നടത്തി

0
പത്തനംതിട്ട : ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട...

ഇംഗ്ലണ്ടിലുണ്ടായ വാഹനാപകടം : ആന്ധ്രാപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം

0
ലെസ്റ്റർഷയർ : ഇംഗ്ലണ്ടിലെ ലെസ്റ്റർഷയറിൽ കാർ കിടങ്ങിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ ആന്ധ്രാപ്രദേശ്...