അബുദാബി: യു.എ.ഇ. യിൽ തീവ്രവാദപ്രവർത്തനം നടത്തിയെന്ന കേസിൽ 53 പേർക്ക് തടവ് ശിക്ഷ. 43 പേർക്ക് ജീവപര്യന്തമാണ് തടവ്. മറ്റു പ്രതികൾ പത്ത് വർഷം മുതൽ 15 വർഷം വരെ ശിക്ഷ അനുഭവിക്കണം. സംഘടനയുമായി സഹകരിച്ച ആറ് സ്ഥാപനങ്ങൾ പൂട്ടും. ഇവർക്ക് 20 ദശലക്ഷം ദിർഹം പിഴയും അബുദാബി ഫെഡറൽ അപ്പീൽ കോടതി വിധിച്ചു. യു.എ.ഇ.യിൽ ജസ്റ്റിസ് ആൻഡ് ഡിഗിനിറ്റി എന്ന പേരിൽ ബ്രദർഹുഡ് അനുഭാവമുള്ള സംഘടന രൂപവത്കരിച്ച് തീവ്രവാദപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവെന്ന കേസിലാണ് 53 പേർക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതിയുടെ രാജ്യസുരക്ഷ വിഭാഗം ശിക്ഷ വിധിച്ചത്. ഇവർക്ക് സാമ്പത്തിക സഹായം നൽകിയെന്ന് കണ്ടെത്തിയ ആറ് സ്ഥാപനങ്ങൾ അടയ്ക്കും. അവരുടെ വസ്തുവകകൾ കണ്ടെത്തുകയും ചെയ്യും. കമ്പനികൾക്ക് രണ്ടുകോടി ദിർഹം പിഴ വിധിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.