കൊച്ചി : വീട്ടമ്മയെ സുഹൃത്ത് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. കൊല നടത്തിയിട്ട് മകളെ വിളിച്ച് വിവരം പറയാനും കൊലപാതകി മടിച്ചില്ല. പിറവം ഫയര്‍സ്റ്റേഷന് സമീപം വട്ടപ്പറമ്പില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ശ്യാമള (54)യാണ് കൊല്ലപ്പെട്ടത്. പിറവം കക്കാട് സ്വദേശി ശിവരാമനാണ് പ്രതി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീടിന്റെ പിന്‍വശത്തെ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം ശ്യാമളയുടെ മകളെ ശിവരാമന്‍തന്നെ ഫോണ്‍ വിളിച്ച് വിവരം പറഞ്ഞു. സഹോദരിയില്‍നിന്ന് വിവരമറിഞ്ഞ് മകന്‍ എത്തുമ്പോഴേക്കും ശ്യാമള മരിച്ചിരുന്നു.