കോവിഡ് വ്യാപനം കൂടുന്നു ; കേന്ദ്രസംഘം ജനുവരി എട്ടിന് കേരളത്തിലെത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രതിദിന കോവിഡ് വ്യാപനം കൂടുന്നതിനാല്‍  കേന്ദ്രസംഘം ജനുവരി എട്ടിന് കേരളത്തിലെത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(എന്‍സിഡിസി) ഡയറക്ടര്‍ ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള  ഉന്നതതല സംഘമാണ് സംസ്ഥാനത്ത് എത്തുക. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച കോവിഡ് പ്രതിരോധ നടപടികള്‍ സംഘം വിലയിരുത്തും.

ഈ നടപടികളില്‍ ആവശ്യമായ സഹായവും കേന്ദ്രസംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. ഏതാനും ദിവസങ്ങളായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകള്‍ വളരെ കൂടുതലാണ്. കഴിഞ്ഞ ഏഴുദിവസത്തിനിടെ 35,038 കേസുകള്‍ രേഖപ്പെടുത്തിയതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ഒരോ ദിവസവും കേരളത്തില്‍ അയ്യായിരത്തോളം കേസുകള്‍ രേഖപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്. കേരളത്തില്‍ ഇന്ന് 6,394 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതാത് സമയങ്ങളില്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്രസംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും മനസിലാക്കുകയെന്നത് സംഘങ്ങളുടെ പ്രാഥമിക ലക്ഷ്യം. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും മറ്റന്നാള്‍ വീണ്ടും ഡ്രൈ റണ്‍ നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...