തിരുവനന്തപുരം : മൂന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 54 കാരൻ അറസ്റ്റിൽ. നെയ്യാറ്റിൻകര വറട്ടയം സ്വദേശി രാജേന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 10നാണ് സംഭവം നടന്നത്. രാജേന്ദ്രന്റെ അടുത്ത വീട്ടിൽ താമസിക്കുന്ന ബന്ധുവിന്റെ മകളായ മൂന്നു വയസുകാരിയെ പീഡിപ്പിക്കാനായിരുന്നു ശ്രമം. വിറകെടുക്കാനായി അമ്മൂമ്മയോടൊപ്പം ഇയാളുടെ വീട്ടിലേക്ക് കുഞ്ഞും പോയി.
വിറക് എടുത്തശേഷം അമ്മൂമ്മ തിരികെ വീട്ടിൽ വരുകയും ചെയ്‌തു. കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെത്തുടർന്ന് അയൽവാസിയായ കുട്ടി രാജേന്ദ്രന്റെ വീട്ടിൽ നോക്കിയപ്പോഴാണ് ഇയാൾ കുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. നാട്ടുകാരാണ് പ്രതിയെ പിടികൂടി മാരായമുട്ടം പോലീസിനെ ഏൽപ്പിച്ചത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.