Sunday, May 19, 2024 8:23 am

സ്വപ്ന ഉള്‍പ്പെട്ട വ്യാജ പരാതിക്കേസ് ; ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ബിനോയിക്കെതിരെ വീണ്ടും നടപടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എയർ ഇന്ത്യാ ഉദ്യോഗസ്ഥനെ കള്ളക്കേസിൽ കുരുക്കിയതിന് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ് പ്രസിഡന്‍റ്  ബിനോയ് ജേക്കബിനെതിരെ വീണ്ടും നടപടി. എയർപോർട്ടുകളിലെ ഗ്രൗണ്ട് ഹാന്‍റലിംഗ് കൈകാര്യം ചെയ്യുന്ന ഭദ്രാ ഇന്‍റർനാഷണൽ എന്ന സ്ഥാപനത്തിൽ നിന്നുമാണ് നടപടി. സ്വപ്ന സുരേഷുമായുള്ള ബന്ധത്തിൽ ആരോപണമുയർന്നതിനെ തുടർന്ന് സ്ഥാപനം രാജി ആവശ്യപ്പെട്ടുവെന്നാണ് സൂചന.

എയർ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജമായി ലൈംഗിക പരാതിയുണ്ടാക്കി കള്ളക്കേസിൽ കുടുക്കിയെന്നാണ് ബിനോയ് ജേക്കബിനെതിരായ പരാതി. ഇതിൽ ബിനോയ് ജേക്കബും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുകയാണ്. വ്യാജപരാതിക്കെതിരെ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ വലിയതുറ പോലീസാണ് ആദ്യം കേസെടുത്തത്. ഈ സമയം ബിനോയ് എയർഇന്ത്യാ സാറ്റ്സ് വൈസ്പ്രസിഡന്‍റും സ്വപ്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്നു.

ബിനോയിക്കെതിരെ ആദ്യം തെളിവുണ്ടെന്ന് കണ്ടെത്തിയ പോലീസ് പിന്നീട് തെളിവുകളില്ലെന്ന് പറഞ്ഞ് കളംമാറി. നടപടിക്ക് വിധേയനായ എയർഇന്ത്യാ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പിന്നാലെ എയർ ഇന്ത്യാ സാറ്റ്സ് വിട്ട ബിനോയ് ജേക്കബ്ബ് ഭദ്രാ ഇന്‍റർനാഷണൽ എന്ന സ്ഥാപനത്തിൽ ജനറൽ മാനേജറായി പ്രവേശിച്ചു. പോലീസ് റിപ്പോർട്ട് നിലനിൽക്കെയായിരുന്നു നിയമനം.

എന്നാൽ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സ്വപ്ന പ്രതിയായതിന് പിന്നാലെ വ്യാജ പരാതിക്കേസും ഇടവേളക്ക് ശേഷം ഉയർന്നുവന്നതോടെ ബിനോയി വെട്ടിലായി. ആരോപണങ്ങൾ വീണ്ടും ശക്തമാകവെ ഭദ്രാ ഇന്‍റർനാഷണൽ രാജി ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ അച്ചടക്ക നടപടിയല്ലെന്നും സ്ഥാപനം നഷ്ടത്തിലായ സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ചെന്നാണ് ബിനോയ് ജേക്കബിന്‍റെ വിശദീകരണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എയർ ഇന്ത്യ വിമാനത്തിന്‍റെ എഞ്ചിനില്‍ തീ ; യാത്രക്കാർക്ക് നാട്ടിലെത്താൻ പകരം സംവിധാനം ;...

0
ബെംഗളൂരു: എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ...

മേയർ – KSRTC ഡ്രൈവർ തർക്കം ; യദു ലൈംഗിക ചേഷ്ട കാണിച്ചതിന് തെളിവ്...

0
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ...

കാഞ്ഞങ്ങാട്ട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് ; പ്രതി ഒളിവിൽ തന്നെ, വട്ടം ചുറ്റി...

0
കാസർകോട്: കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ...

യു​വാ​ക്ക​ളെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേസിൽ പ്ര​തി​ക​ൾ പി​ടി​യി​ൽ

0
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് നി​ന്നും കൊ​ണ്ടു​വ​ന്ന മ​ദ്യം ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വാ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍...