54-ാമത് ജിഎസ്‍ടി കൗൺസിൽ യോഗം സെപ്തംബർ 9ന് ; ധനമന്ത്രിമാർ ദില്ലിയിലെത്തും

For full experience, Download our mobile application:
Get it on Google Play

ദില്ലി: 54-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 9 ന് നടക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ്റെ അധ്യക്ഷതയിൽ ദില്ലിയിലാണ് യോഗം ചേരുക. യോഗത്തിൻ്റെ അജണ്ടയെക്കുറിച്ച് കൗൺസിൽ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല.
53-ാമത് ജിഎസ്ടി കൗൺസിൽ യോഗം ജൂൺ 22ന് ദില്ലിയിൽ നടന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗൺസിലായിരുന്നു അത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തിരുന്നു. കേന്ദ്ര ജിഎസ്ടി നിയമത്തിൽ പുതിയ സെക്ഷൻ 11 എ ഉൾപ്പെടുത്തുന്നതിനുള്ള നിയമഭേദഗതിക്ക് കൗൺസിൽ അംഗീകാരം നൽകിയിരുന്നു, 2017-ലെ ജിഎസ്ടി നിയമത്തിലെ 112-ാം വകുപ്പിൽ ഭേദഗതി വരുത്താനും കൗൺസിൽ ശുപാർശ ചെയ്തു.

അതേസമയം, കണക്കുകൾ പ്രകാരം ജൂലൈയിലെ ജിഎസ്ടി വരുമാനം 10.3 ശതമാനം വർധിച്ച് 1.82 ലക്ഷം കോടി രൂപയായി. 2017 ജൂലൈ 1 ന് ജിഎസ്ടി അവതരിപ്പിച്ചതിന് ശേഷമുള്ള മൂന്നാമത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനമാണിത്. 16,283 കോടി രൂപയാണ് ജൂലൈയിലെ റീഫണ്ടുകൾ. ഇത് കണക്കാക്കിയ ശേഷം, മൊത്തം ജിഎസ്ടി കളക്ഷൻ 1.66 ലക്ഷം കോടി രൂപയിലധികമായിരുന്നു, 14.4% വളർച്ചയാണ് വരുമാനത്തിൽ ഉണ്ടായത്. അതേസമയം, കേന്ദ്ര ജിഎസ്ടി 32,386 കോടി രൂപയും സംസ്ഥാന ജിഎസ്ടി 40,289 കോടി രൂപയും സംയോജിത ജിഎസ്ടി 96,447 കോടി രൂപയും ഉൾപ്പെടുന്ന മൊത്തം ജിഎസ്ടി വരുമാനം 1,82,075 കോടി രൂപയിലെത്തി. സെസ് ഇനത്തിൽ 12,953 കോടി രൂപയാണ് പിരിച്ചെടുത്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു

0
പാലക്കാട്: സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു....

ലോകത്തെ നടുക്കിയ കറുത്ത ദിനം ; ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 വയസ്

0
81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്....

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും ; പുതിയ ഡാം...

0
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ...

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
പേരാമ്പ്ര: പേരാമ്പ്ര കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി...